പെരുമ്പാവൂര്‍: ഇന്നലെ അന്തരിച്ച മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് പ്രേംജി എച്ച് പട്ടേല്‍ നാട്ടുകാര്‍ക്കെല്ലാം ഭായ് ആയിരുന്നു. എന്താവശ്യത്തിനും ആര്‍ക്കും ഓടിച്ചെല്ലാവുന്ന ജേഷ്ഠ സഹോദരന്.
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രേജി എച്ച് പട്ടേലിന്റെ കുടുംബം പട്ടണത്തിലെത്തുന്നത്. ഗുജറാത്തിലെ കഛ് ജില്ലയിലെ റസാലിയ ഗ്രാമത്തില്‍ നിന്ന്. ടൗണിലെ ആദ്യതടിമില്ലായ അംബികാ സോമില്‍സ് ഈ കുടുംബത്തിന്റേതായിരുന്നു. ഭവാനി കുടുംബത്തില്‍പ്പെട്ട ഹിര്‍ജി ലാല്‍ പട്ടേലിന്റേയും ജാനമ്മയുടേയും മകനായ പ്രേംജി പിന്നീട് അംബിക മാര്‍ബിള്‍സ് എന്നൊരു സ്ഥാപനവും നടത്തിയിരുന്നു.
ബിസിനസില്‍ മാത്രമല്ല, ഈ നാട്ടുകാരുടെ കൂടി പള്‍സ് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് പ്രേംജി. എച്ച് പട്ടേലിന്റെ വിജയം. അതുകൊണ്ടാണ് അന്യദേശക്കാരനായ ഈ മനുഷ്യന് മൂന്നു വട്ടം തുടര്‍ച്ചായി നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 1985 മുതല്‍ പതിനഞ്ചു വര്‍ഷം ഇദ്ദേഹം നഗരസഭ ഭരണസമിതിയിലുണ്ടായിരുന്നു. ഒടുവില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായി.
കുറച്ചുനാളുകളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നെങ്കിലും ജനങ്ങളുടെ ഏതാവശ്യത്തിനും ഉദാരമനസ്കനായ ഇദ്ദേഹം അവര്‍ക്കൊപ്പം നിന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലെ നാനാതുറകളിലുള്ളവരാണ് ഇന്നലെ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.
മംഗളം 23.3.2014
No comments:
Post a Comment