പെരുമ്പാവൂര്‍: ലോക് സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയരാഷ്ട്രീയത്തില്‍ നിന്നും സി.പി.എമ്മും സി.പി.ഐയും പുറത്താകുമെന്ന് മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ള. കൈവിരലിലെണ്ണാവുന്ന സീറ്റുകള്‍ പോലും ഇരുകക്ഷികള്‍ക്കും ഇക്കുറി കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളായി രംഗത്തുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ പോലും മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി ചാക്കോയുടെ നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കാന്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കണ്‍വെന്‍ഷനില്‍ നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് എം.പി അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസന്, മുന്‍ എം.എല്‍.എ പി.ജെ ജോയി, ജെയ്സണ്‍ ജോസഫ്, ബാബുജോസഫ്, ജോയി ജോസഫ്, ഒ ദേവസി, തോമസ് പി കുരുവിള, മത്തായി മണ്ണപ്പിള്ളി, വി.എന്‍ രാജന്, ഷാജി എന്‍.പി, കെ.ടി ബോസ്, പോള്‍ ഉതുപ്പ്, മുരുകന് അകനാട്, പി.പി അവറാച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 21.03.2014
No comments:
Post a Comment