പെരുമ്പാവൂര്‍: മുന്‍ നഗരസഭ വൈസ് ചെയര്മാന് പ്രേംജി.എച്ച് പട്ടേല്‍ (61) നിര്യാതനായി. ആലുവ മൂന്നാര്‍ റോഡില്‍ ആശ്രമം ഹയര്‍സെക്കന്ററി സ്കൂളിന് സമീപമുള്ള അംബികാ നിവാസില്‍ സംസ്കാരം നടത്തി.
പൊള്ളാച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുംവഴി നെന്മാറയില് വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മരണം. ഗുജറാത്തില്‍ നിന്ന് പട്ടണത്തിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമാണ് പ്രേജിയുടേത്. ടൗണിലെ ആദ്യ തടിമില്ലായ അംബികാ സോമില്സിന്റെ ഇപ്പോഴത്തെ ഉടമയായിരുന്നു. 1985 മുതല്‍ തുടര്‍ച്ചായി മൂന്നു വട്ടം നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. 95 മുതല്‍ നഗരസഭ വൈസ് ചെയര്‍മാനായി.
ഭാര്യ: രാധാഭായ് പട്ടേല്‍. മക്കള്‍: ദമയന്തി, ധീരജ്, ദക്ഷാ, വിനോദ്. മരുമക്കള്‍: ശാരദ, ഹന്‍സാ, ഖജന്‍ ലാല്‍, സുരേഷ്.
1 comment:
ആശ്രമത്തിൽ പഠിച്ച എല്ലാവർക്കും സുപരിചിതരായിരുന്നു പട്ടേൽ കുടുംബം. വളരെ മാന്യരായിരുന്നു എന്റെ കൂടെ പഠിച്ച പട്ടേൽമാർ. കെട്ടുറപ്പുള്ള അവരുടെ കൂട്ടു കുടുംബം എല്ലാവർക്കും ഒരു മാതൃകയായിരുന്നു.
Post a Comment