പെരുമ്പാവൂര്‍: മേതല ടണലിന് മുകളില്‍ അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി.
ടണലിന് മുകളില്‍ 606 ലേക്കു പോകുന്ന വഴിയുടെ വശത്തുനിന്നാണ് വന്‍തോതില്‍ മണ്ണെടുക്കുന്നത്. ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് എടുക്കുന്ന മണ്ണ് നൂറുകണക്കിന് ലോഡുകളായാണ് പുറത്തേക്കു പോകുന്നത്. ഇതിനെതിരെ പ്രദേശ വാസികള്‍ മൂവാറ്റുപുഴ ആര്.ഡി.ഒക്ക് പരാതി നല്‍കിയിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പാണ് ഇവിടെ മണ്ണെടുക്കാനുള്ള ശ്രമം തുടങ്ങിയത്. നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് അത് നടന്നില്ല. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്. മണ്ണെടുപ്പിനെതിരെ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേ തുടര്‍ന്നാണ് വാര്‍ഡ് മെമ്പര്‍ മിനി തങ്കപ്പന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞത്. പിന്നീട് ആര്.ഡി.ഒക്ക് പരാതി നല്‍കുകയും ചെയ്തു.
ടണലിന് അപകടഭീഷണി ഉയര്‍ത്തികൊണ്ടുള്ള മണ്ണെടുപ്പിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം
മംഗളം 23.3.2014
1 comment:
'അനധികൃത.....' ഒരു സ്ഥിരം വാർത്ത ആയിരിക്കുന്നു. നമ്മുടെ നാട്ടിലെ പരിസ്ഥിതി ഓരോ വർഷവും മോശമായികൊണ്ടിരിക്കുകയാണ്. തൽകാല നേട്ടത്തിന് വേണ്ടി അനധികൃതമായി പരിസ്ഥിതിയെ നശിപ്പിക്കുന്നത് നിന്നേ തീരൂ.
Post a Comment