Thursday, March 27, 2014

ബിനി രാജന്‍ പെരുന്വാവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍

പെരുമ്പാവൂര്‍:  നഗരസഭയുടെ വൈസ് ചെയര്‍പേഴ്‌സണായി പത്താം വാര്‍ഡ് കൗണ്‍സിലര്‍ ബിനി രാജനെ തെരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്‌സണായിരുന്ന റോസിലി വറുഗീസ് മുന്‍ധാരണ പ്രകാരം രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥിയായ ബിനി രാജന് 16 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി ഷീല സതീശന് (സി.പി.എം) 8 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗമായ ഓമന സുബ്രഹ്മണ്യനും കോണ്‍ഗ്രസിലെ ബിജി സുജിത്തും വോട്ടിങ്ങിനെത്തിയില്ല.
പെരുമ്പാവൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഇ.എസ് രാജന്റെ ഭാര്യയാണ് ബിനി.


മംഗളം 27.03.2014


No comments: