പെരുമ്പാവൂര്‍: കാലം ചെയ്ത പരി. പാര്‍ത്രിയാര്‍ക്കീസ് ബാവ രണ്ടുവട്ടം ശ്ലൈഹിക സന്ദര്‍ശനം നടത്തിയതിന്റെ ഓര്‍മ്മയിലാണ് അല്ലപ്ര സെന്റ് ജേക്കബ് പള്ളി ഇടവക അംഗങ്ങള്‍.
1982 ലാണ് ബാവയുടെ ആദ്യ സന്ദര്‍ശനം. 2008 ഓക്ടോബറില്‍ രണ്ടാമത് സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഇരുപത്തിയയ്യാരത്തോളം വിശ്വാസികളാണ് അന്ന് കുര്‍ബാനയില്‍ സംബന്ധിച്ചത്. മെത്രാപ്പോലീത്തമാര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വേറെ.
പരി. പിതാവിന്റെ കബറടക്കശുശ്രൂഷ നടക്കുന്ന ഇന്ന് വൈകിട്ട് 3 ന് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കബറടക്കശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം വിശ്വാസികള്‍ക്ക് കാണാനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.
മംഗളം 28.03.2014
No comments:
Post a Comment