10.02.2009
പെരുമ്പാവൂറ്‍: അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയ സംഘം കാര്‍ മോഷണത്തിണ്റ്റെ പേരില്‍ റിമാണ്റ്റില്
കൊന്നത്തടി ചിന്നാര്‍ മുതുകാട് വീട്ടില്‍ ഷിജു (30) കുറുപ്പംപടി ചിറങ്ങര വീട്ടില്‍ മാത്യുവിണ്റ്റെ മകള്‍ ജിജി (28) അങ്കമാലി തൈപ്പറമ്പില്‍ ജയിംസിണ്റ്റെ മകന്‍ സജീഷ് (26) എന്നിവരാണ് ഇന്നലെ റിമാണ്റ്റിലായത്. പോഞ്ഞാശ്ശേരിയില്‍ വാടകകയ്ക്ക് താമസിച്ചുവരികയായിരുന്നു ഷിജുവും ജിജിയും. ഇവര്‍ ഭാര്യഭര്‍ത്താക്കന്‍മാരല്ലെന്നറിയുന്നു. സംശയത്തിണ്റ്റെ പേരില്‍ ഇവരെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പിയ്ക്കുന്നത്. മുമ്പു ഇവിടെ അനാശാസ്യം നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിയ്ക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
ഈ വീട്ടില്‍ പതിവായി വരാറുള്ള കണ്ടന്തറ സ്വദേശിയോട് ജിജി മുമ്പ് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ഇയാളുടെ കാര്‍ സജീഷിണ്റ്റെ സഹായത്തോടെ തട്ടിയെടുക്കുകയായിരുന്നു. ഈ കാര്‍ തൃശൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
No comments:
Post a Comment