പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, February 19, 2009

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചുപെരുമ്പാവൂറ്‍: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചു.

രായമംഗലം വെള്ളമറ്റത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജ്‌ (26) ആണ്‌ മരിച്ചത്‌. ബൈക്ക്‌ യാത്രക്കാരനായ ക്രാരിയേലി കണ്ണാടന്‍ വീട്ടില്‍ സനോജി (19) നെ പരുക്കുകളോടെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,

ചൊവ്വാഴ്ച രാത്രി 7.30-ന്‌ കിഴക്കേ അയ്മുറിയിലായിരുന്നു അപകടം. ഓട്ടോയില്‍ നിന്ന്‌ തെറിച്ചുവീണ മനോജിനെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംസ്കാരം നടത്തി. അവിവാഹിതനാണ്‌. അമ്മ: ലക്ഷ്മികുട്ടി. സഹോദരങ്ങള്‍: മിനി, ഗീത, ബിന്ദു.

No comments: