പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്കുകള്‍ നിശ്ചയിച്ചു.
ഓഡിറ്റോറിയം, തീയേറ്റര്‍, ലോഡ്ജ്, അമ്യൂസ്മെണ്റ്റ് പാര്‍ക്ക്, കല്യാണമണ്ഡപങ്ങള്‍ എന്നിവയ്ക്ക് 25 രൂപയാണ് നിരക്ക്. ഹോട്ടല്‍, റെസ്റ്റോറണ്റ്റുകള്, മറ്റു ഷോപ്പുകള്‍ തുടങ്ങിയവയ്ക്ക് 40 രൂപ വീതം നല്‍കണം. ഇവയ്ക്ക് നൂറിനു മുകളില്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ടെങ്കില്‍ നികുതി 50 രൂപയാണ്. ഇരുന്നൂറിന് മുകളില്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഷോപ്പിങ്ങ് മാളുകള്‍ക്കും 70 രൂപ നല്‍ണം. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കും ഓഫീസ് ഉപയോഗത്തിനുള്ള കെട്ടിടത്തിനും 40 രൂപയാണ് പുതുക്കി നിശ്ചയിച്ച നിരക്ക് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
No comments:
Post a Comment