Friday, February 6, 2009
മകളുടെ വിവാഹത്തലേന്ന് അച്ഛനെ കുത്തിക്കൊന്ന മകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
6.02.2009
പെരുമ്പാവൂറ്‍: മകളുടെ വിവാഹത്തലേന്ന് അച്ഛനെ കുത്തിക്കൊന്ന മകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൂടാലപ്പാട് കിഴക്കുംപുറത്തുകുടി വിശ്വംഭര (65)നെ കുത്തിക്കൊലപ്പെടുത്തിയ മകന്‍ വിനോദി(24)നെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. പെങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത് പിതാവ് വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. ബുധനാഴ്ച രാത്രി 10 മണിയ്ക്ക് ശേഷമാണ് സംഭവം. മുമ്പ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള വിനോദ് രണ്ട് കത്തികള്‍ കൊണ്ട് പിതാവിനെ കുത്തുകയായിരുന്നു. വീടിന് വെളിയില്‍ വച്ചായിരുന്നു ഇത്. മാരകമായി മുറിവേറ്റ വിശ്വംഭരനെ രക്ഷപ്പെടുത്താനായില്ല. വിനോദ് ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടിയിലായി.
ഇന്നലെ പുല്ലംവേലി ക്ഷേത്രത്തില്‍ വിശ്വംഭരണ്റ്റെ മകള്‍ വിനീതയുടെ വിവാഹം നടക്കാനിരിയ്ക്കെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൂടാലപ്പാട് ഈ കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. കൂവപ്പടി വിരുത്തംകണ്ടത്തില്‍ കുടുംബാഗം സതിയാണ് വിശ്വംഭരണ്റ്റെ ഭാര്യ. ഇന്നലെ വൈകിട്ട് സംസ്കാരം നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment