ആവശ്യത്തിന് ഡോക്ടര്‍മാരില്ല
പെരുമ്പാവൂറ്‍: നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരാണ്ടു പിന്നിട്ടിട്ടും രായമംഗലം ഗ്രാമപഞ്ചായത്തിണ്റ്റെ ഐ.പി വാര്‍ഡ് തുറക്കുന്നില്ലെന്ന് ആക്ഷേപം. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് കാരണമെന്നറിയുന്നു.
രണ്ടുനിലകളിലായി പണിതീര്‍ത്ത കെട്ടിടമാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം അനാഥമാവുന്നത്. ജോയി പൂണേലി രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റായിരിയ്ക്കുമ്പോള്‍ 2005-ല്‍ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ തറക്കല്ലിട്ട കെട്ടിടമാണിത്. സാജുപോള്‍ എം.എല്‍.എ, ലോനപ്പന്‍ നമ്പാടന്‍ എം.പി, മുന്‍ എം.പി കെ.കരുണാകരന്‍, ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെ ഇരുപത് ലക്ഷം രൂപയോളം മുടക്കി നിര്‍മ്മിച്ച കെട്ടിടമാണിത്. രണ്ടു നിലകളിലുമായി ഇരുപത്തിനാലു കിടക്കകള്‍ക്കുള്ള സൌകര്യമുണ്ട്. മുകള്‍ നിലയിലെ വയറിംഗ് ജോലികള്‍ മാത്രമാണിനി പൂര്‍ത്തിയാകാനുള്ളത്. ഇതിണ്റ്റേയും ടെണ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്. വയറിങ്ങ് ഈ മാസം പൂര്‍ത്തിയാകും.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് ഐ.പി വാര്‍ഡ് തുറക്കാത്തതിണ്റ്റെ പ്രധാന കാരണം. പ്രതിദിനം ഇരുന്നൂറോളം രോഗികള്‍ എത്തുന്ന ഇവിടെ മൂന്നു ഡോക്ടര്‍മാരുടെ തസ്ഥികകളാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ളത് ഒരു താത്കാലിക ഡോക്ടര്‍ മാത്രമാണ്. നിലവിലുള്ള തസ്തികകള്‍ നികത്തുന്നതിന് പുറമെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ ഐ.പി വാര്‍ഡ് ജനങ്ങള്‍ക്ക് ഉപകാരപ്പെടൂ. ആശുപത്രിയിലാവശ്യമായ കിടക്കകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ ഗ്രാമപഞ്ചാത്ത് ഫണ്ട് കണ്ടെത്തണമെന്ന ആരോഗ്യവകുപ്പിണ്റ്റെ നിര്‍ദ്ദേശമാണ് ഐ.പി വാര്‍ഡ് തുറക്കാനുള്ള മറ്റൊരു തടസം.
എന്തായാലും ഐ.പി വാര്‍ഡ് തുറക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് വ്യാപകമായ പ്രധിഷേധമാണുള്ളത്. ഈ ആവശ്യം ഉന്നയിച്ച് നട്ടുകാര്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം കൊടുത്തിട്ടുമുണ്ട്.
No comments:
Post a Comment