12.02.2009
പെരുമ്പാവൂറ്‍: ലോകത്തെ കൈവിരല്‍ത്തുമ്പിലെത്തിയ്ക്കുന്ന കമ്പ്യൂട്ടര്‍ വിനിമയ ശ്രഖംലയോടുള്ള പ്രിയം അനുദിനം ഏറുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും മറ്റ് സ്വകാര്യ കമ്പനികളും അരങ്ങുതകര്‍ത്ത് മത്സരിച്ചിട്ടും ഈ മേഖലയില്‍ ആവശ്യമായ കണക്ഷന്‍ കൊടുക്കാന്‍ കഴിയാത്തവിധം ഇണ്റ്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഏറുന്നു.
മറ്റുകമ്പനികളെ അപേക്ഷിച്ച് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഇണ്റ്റര്‍നെറ്റ് കണക്ഷന്‍ കൊടുക്കുന്നതില്‍ മുമ്പിലാണ്. ബി.എസ്.എന്‍.എല്‍ പെരുമ്പാവൂറ്‍ ഡിവിഷണല്‍ ഓഫീസിനു കീഴില്‍ മാത്രം 1844 ബ്രോഡ്ബാണ്റ്റ് കണക്ഷനുകളാണുള്ളത്. ഇപ്പോള്‍ 960 പോര്‍ട്ടുകളുള്ള ബ്രോഡ്ബാണ്റ്റ് സര്‍ക്യൂട്ടു കൂടി തയ്യാറായതായി ബന്ധപ്പെട്ട അധികൃതര്‍ മംഗളത്തോടു പറഞ്ഞു.
ഈ ഡിവിഷനു കീഴില്‍ പെരുമ്പാവൂരിനു പുറമെ കൂവപ്പടി, വേങ്ങൂറ്‍, കീഴില്ലം, ചുണ്ടക്കുഴി, ഓടയ്ക്കാലി, കൊമ്പനാട്, വളയന്‍ചിറങ്ങര എക്സ്ചേഞ്ചുകളാണുള്ളത്. ഇതില്‍ കീഴില്ലത്തു ൧൯൮ കണക്ഷനുകളാണുള്ളത്. ഇനിയും അമ്പതുപേര്‍ക്ക് കൂടി കണക്ഷന്‍ നല്‍കാനാകും. വളയന്‍ചിറങ്ങരയില്‍ ഇരുപത്തിയെട്ടുപേര്‍ക്ക് ഇണ്റ്റര്‍നെറ്റ് കണക്ഷന്‍ ലഭിയ്ക്കും. കൊമ്പനാട് മുപ്പത്തിയേഴു പേര്‍ക്കുകൂടി അവസരമുണ്ട്. വേങ്ങൂരില്‍ 120പേര്‍ക്കാണ് നിലവില്‍ കണക്ഷനുള്ളത്. 21പേര്‍ക്കു കൂടി ഇവിടെ അപേക്ഷ നല്‍കാം. ഓടയ്ക്കാലിയില്‍ 216 കണക്ഷനുകള്‍ നല്‍കാനുള്ള സൌകര്യമാണ് ഉണ്ടായിരുന്നത്. അതില്‍ 168പേരും കണക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ചുണ്ടക്കുഴിയില്‍ 31പേര്‍ക്ക് കൂടി കണക്ഷന്‍ ലഭിയ്ക്കും. അതേസമയം പെരുമ്പാവൂരില്‍ മാത്രം ഏകദേശം 275 അപേക്ഷകരാണ് ഇണ്റ്റര്‍നെറ്റ് സൌകര്യത്തിന് വേണ്ടി കാത്തിരിയ്ക്കുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ കണക്ഷന്‍ നല്‍കാനാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പുതിയ കണക്ഷന്‍ ആവശ്യമുള്ളവര്‍ ടൌണിലെ ചിന്താമണി റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന ബി.എസ്.എന്‍.എല്‍ കൊമേഷ്സ്യല്‍ ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്. 225 രൂപ വാടകവരുന്ന ഹോംപ്ളാന്‍ മുതല്‍ ആയിരവും അതിലേറെയും വാടക വരുന്ന അണ്‍ലിമിറ്റഡ് പ്ളാന്‍ വരെ ഉണ്ട്.
ബി.എസ്.എന്‍.എല്ലിനു പുറമെ മറ്റു സ്വകാര്യ കമ്പനികളും ഇണ്റ്റര്‍നെറ്റ് സൌകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. റിലയന്‍സും ടാറ്റയുമാണ് ഇതില്‍ പ്രധാനപ്പെട്ടവ. റിലയന്‍സ് ബ്രോഡ്ബാണ്റ്റ് സൌകര്യം ടൌണിലുണ്ട്. എന്നാല്‍ അവര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കാന്‍ കൂടുതല്‍ സാങ്കേതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ ഡയല്‍ അപ്പ് കണക്ഷനുകളാണ് കൊടുക്കുന്നത്. ഇതിനു പുറമെ യു.എസ്.ബി മോഡങ്ങളും സുലഭമാണ്. ലാപ്ടോപ്പുകള്‍ ഉള്‍പ്പടെ ഏതൊരു കമ്പ്യൂട്ടറിലും ഉപയോഗിയ്ക്കാവുന്ന ഇവയ്ക്ക് മൂവായിരത്തിനടുത്ത് വില വരും. പ്രതിമാസ വാടക വേറെ നല്‍കുകയും വേണം. സ്പീഡ് കുറവാണെന്നതിനാല്‍ ഇതിനോട് ഉപയോക്താക്കള്‍ക്ക് പ്രിയമില്ല. എന്നിരുന്നാലും ബ്രോഡ്ബാണ്റ്റ് കണക്ഷന്‍ ലഭിയ്ക്കാനുള്ള കാലതാമസം മൂലം പലരും ഇത്തരം സൌകര്യങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നു.
No comments:
Post a Comment