പെരുമ്പാവൂറ്‍: യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു.
പോഞ്ഞാശ്ശേരി തുരുത്തുന്‍മേല്‍ പരേതനായ മക്കാരിണ്റ്റെ മകന്‍ അലിയാര്‍ (27) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2-ന് ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കബറടക്കം നടത്തി.
അവിവാഹിതനാണ്. ഉമ്മ: താച്ചി. സഹോദരങ്ങള്‍: ബഷീര്‍, റഹിം, നസീറ, ഷൈല.
വര്‍ണം കലാസാംസ്കാരിക വേദി സെക്രട്ടറി കൂടിയായിരുന്ന അലിയാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ യു.ഡി.ഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഡി.സി.സി പ്രസിഡണ്റ്റ് വി.ജെ പൌലോസ്, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, മുന്‍ പെരുമ്പാവൂറ്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
No comments:
Post a Comment