യു.ഡി. എഫ് അംഗങ്ങളും നടപടി ആവശ്യപ്പെട്ടു
പെരുമ്പാവൂറ്‍: നഗരസഭയിലെ ജീവനക്കാരനായ കോണ്‍ഗ്രസ് സംഘടനാ നേതാവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടി.
എഞ്ചിനീയറിങ്ങ് വിഭാഗത്തിണ്റ്റെ ചുമതലയുണ്ടായിരുന്ന എം വസന്തനെയാണ് ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗം നിലവിലുള്ള ചുമതലയില്‍ നിന്ന് മാറ്റിയത്.
കൌണ്സിലില് പ്രതിപക്ഷ അംഗമായ അഡ്വ.പി.കെ ബൈജുവാണ് സെക്ഷന്‍ ക്ളാര്‍ക്കായ വസന്തനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. നഗരസഭാ അതിര്‍ത്തിയില്‍ പുതിയ കെട്ടിടം നിര്മ്മിയ്ക്കണമെങ്കില് ഇദ്ദേഹത്തിന് കൈമടക്ക് നല്‍കാതെ നടക്കില്ലെന്നായിരുന്നു ആരോപണം. ഈ ആരോപണത്തോട് യു.ഡി.എഫ് അംഗങ്ങളും സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരുമായ എസ്.ഷറഫും പി.ഇ നസീറും യോജിച്ചതോടെയാണ് വസന്തനെ ചുമതലയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായത്. നഗരസഭ ചെയര്‍പേഴ്സണും മറ്റുചില ഭരണകക്ഷി അംഗങ്ങളും ഈ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയതോടെ നടപടി അനിവാര്യമാവുകയായിരുന്നു.
പട്ടാല്‍ വ്യവസായ മേഖലയാക്കിമാറ്റാനുള്ള നീക്കം നടന്ന ഘട്ടത്തിലും ഈ ഉദ്യോഗസ്ഥന് ആരോപണവിധേയനായിരുന്നു. പന്ത്രണ്ടാം വാര്‍ഡില്‍ ഗ്രാമസഭ ചേര്‍ന്ന് വസന്തനെതിരെ നടപടി ആവശ്യപ്പെടുക പോലും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിനും നഗരസഭ സെക്രട്ടറിയ്ക്കും എതിരെ ടൌണില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ഉണ്ടായി.
No comments:
Post a Comment