പെരുമ്പാവൂര്‍: ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും നാളെ എസ്.എന്‍ ഹാളില്‍ നടക്കും. കവി ഡോ. കൈപ്പിള്ളി കേശവന്‍ നമ്പൂതിരി ഉച്ചകഴിഞ്ഞ് 3 ന് സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് ഡോ. കെ.എ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിക്കും.
കടാതി ഷാജിയുടെ ചെറുകഥാ സമാഹാരം 'അമ്മ മഴ നനഞ്ഞു നില്‍ക്കുകയാണ്' പ്രമുഖ സാഹിത്യ നിരൂപകന്‍ ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ബാലസാഹിത്യകാരന്‍ സത്യന്‍ താന്നിപ്പുഴയുടെ സ്വാമി വിവേകാനന്ദന്‍ കഥകള്‍ എന്ന പുസ്തകം വേലായുധന്‍ വടവുകോട് പരിചയപ്പെടുത്തും.
പിന്നീട് നടക്കുന്ന സര്‍ഗസംഗമത്തില്‍ കവി കാരുകുളം ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. ഇതിനുപുറമെ അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തില്‍ അക്ഷരശ്ലോക സദസും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സുരേഷ് കീഴില്ലം അറിയിച്ചു.
മംഗളം 3.08.2013
1 comment:
വളരെ നല്ലത്,,,,,അഭിനന്തനങ്ങൾ സുരേഷേട്ടാ,,,,,,
Post a Comment