പെരുമ്പാവൂര്‍: അനധികൃത പാര്‍ക്കിങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകളുടെ പെരുക്കവും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി പരാതി.
ആലുവ-മൂന്നാര്‍ റോഡില്‍ വട്ടോളിപ്പടിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അപകടം വിതക്കുമ്പോള്‍ എം.സി റോഡിലെ വട്ടക്കാട്ടുപടിയില്‍ അനധികൃത പാര്‍ക്കിങ്ങാണ് ദുരന്തകാരണമാവുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വട്ടോളിപ്പടി ബസ് സ്റ്റോപ്പിലെ തണല്‍ വൃക്ഷമായ പഞ്ഞിമരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഒരു കൂട്ടം തന്നെയുണ്ട്. രാഷ്ട്രീയ, സാമുദായിക സംഘടനകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും വരെ ബോര്‍ഡുകളാണ് ഇതില്‍ സ്ഥാപിച്ചിട്ടുള്ളത്.
ഈ ഭാഗത്തുള്ള പ്രധാന പോക്കറ്റ് റോഡായ ലൂക്ക് സ്‌കൂളിലേക്കുള്ള വഴിയില്‍ നിന്നുവരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. ഏറെ തിരക്കുള്ള ഇവിടെ ബോര്‍ഡുകള്‍ മൂലം പ്രധാന റോഡിലേക്കുള്ള കാഴ്ച മറയ്ക്കുന്നു. അതിനാല്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഇവിടെയുള്ള മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും അടിയന്തിരമായി എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വട്ടയ്ക്കാട്ടുപടിയിലെ റോഡിന്റെ വീതികുറവിനും അനധികൃത പാര്‍ക്കിങ്ങിനും എതിരെ നാളുകളായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. വാഹനങ്ങളുടെ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ ഇവിടെ നടപ്പാക്കണമെന്നും ആവശ്യമുണ്ട്.
റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വട്ടയ്ക്കാട്ടുപടി .യൂണിറ്റ് പ്രതിഷേധ പരിപാടികള്‍ തുടങ്ങുകയാണെന്നും പ്രസിഡന്റ് കെ.കെ ലാലുവും സെക്രട്ടറി എം.എസ് ലെനിനും ആവശ്യപ്പെട്ടു.
മംഗളം 1.02.2014
No comments:
Post a Comment