പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, February 25, 2014

വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങി

പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഗവ. എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എം.കെ സാനു മുഖ്യ പ്രഭാഷണം നടത്തി. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ കലാപരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള കലാസന്ധ്യ പ്രശസ്ത സിനിമ സംഗീത സംവിധായകന്‍ എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. 
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍, മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാധാകൃഷ്ണന്‍, ടി.പി ഏല്യാസ്, അജിത ഷാജി, ജോയി പൂണേലി, എം.എസ് ഹരികുമാര്‍, ജി ശശിധരന്‍, എന്‍.കെ രമണി, കെ ഹമീദ്, കെ.എന്‍ മന്മഥന്‍, കെ.വി ചെറിയാന്‍, ടി.എം ബേബി, പി.ഡി പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് സി രാജീവ്, പി.ടി.എ പ്രസിഡന്റ് എന്‍.പി അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മംഗളം 25.02.2014

No comments: