പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, February 21, 2014

പുല്ലുവഴിയില്‍ കവര്‍ച്ച നടത്തിയ തമിഴ് സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ അടഞ്ഞു കിടന്ന വീടിനുള്ളില്‍ കവര്‍ച്ച നടത്തിയ തമിഴ് നാട്ടുകാരികളായ സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വീട്ടുടമ എത്തിയില്ലെന്ന പേരില്‍ ഇന്നലെ വൈകിയും പോലീസ് കേസെടുത്തിട്ടില്ല.
ഇന്നലെ വൈകിട്ട് നാലുമണിക്ക് ശേഷമാണ് സംഭവം. പുല്ലുവഴി വെട്ടിക്കാലില്‍ രാധാകൃഷ്ണന്റെ വീടിന് അടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട തമിഴ് സ്ത്രീകളെ പരിസര വസികള്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് മോഷണ വിവരം വെളിപ്പെട്ടത്. 
ആളുകളെ കണ്ടതോടെ രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ തടഞ്ഞു നിര്‍ത്തിയ ശേഷം വീടു പരിശോധിച്ചപ്പോഴാണ് പിന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇവരില്‍ നിന്ന് നിരവധി ഓടിന്റെ പാത്രങ്ങളും മറ്റും കണ്ടുകിട്ടി. ഇതേ തുടര്‍ന്നാണ് ഇരു സ്ത്രീകളേയും നാട്ടുകാര്‍ പോലീസിന് കൈമാറിയത്.

മംഗളം 21.02.2014

1 comment:

Naveen Kartha said...

Let me know if they know a woman named meena age around 42 to50 .she gave poison to my mother