പെരുമ്പാവൂര്‍: വെങ്ങോല കര്‍ഷക ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ തുറക്കും. വൈകിട്ട് 4 ന് പ്രൊഫ. എം.കെ സാനു മന്ദിരോദ്ഘാടനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ഡോ. ജീവന്‍ ജോബ് തോമസ്, ഇ.വി നാരായണന്‍, ഡോ. ഫാ. എ.പി ജോര്‍ജ്, ഡോ. ഷാജി എസ്, മനോജ് വെങ്ങോല, ഡോ. കെ.ആര്‍ രമേശന്‍, അഡ്വ. കെ.ഒ ജോയി, ടി.ആര്‍ അനില്‍കുമാര്‍, ടി.യു കുമാരന്‍ എന്നി എഴുത്തുകാരെ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍ ആദരിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്തംഗം എം.പി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പൊതുസമ്മേളനത്തിന് മുന്നോടിയായി രാവിലെ 11 ന് നടക്കുന്ന അഖില കേരള വടംവലി മത്സരം ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
അതിനുപുറമെ ഇന്ന് രാവിലെ 10 ന് ചിത്രരചന മത്സരവും 11 ന് സാഹിത്യ രചനാമത്സരങ്ങളും നടക്കും. വൈകിട്ട് നാലിന് വെങ്ങോല കവലയില്‍ നിന്നും മാരത്തോണും സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
മംഗളം 22.02.2014
No comments:
Post a Comment