Saturday, February 1, 2014

രായമംഗലം ഗ്രാമപഞ്ചായത്തിന് മുന്നില്‍ ദളിത് കുടുംബം അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി

പെരുമ്പാവൂര്‍: പീച്ചനാംമുകളിലെ പ്ലൈവുഡ് കമ്പനിക്ക് നിയമങ്ങള്‍ ലംഘിച്ച് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദളിത് കുടുംബം അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി.
ദളിത് വിധവയായ കാര്‍ത്ത്യായനിയുടെ വീടിന് മൂന്നടി അകലത്തില്‍ ദൂരപരിധി മാനദണ്ഡങ്ങള്‍ ലംഘിച്ച് കമ്പനി സ്ഥാപിക്കുന്നതിനെതിരെയാണ് സമരം. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ദളിത് കുടുംബം നടത്തുന്ന സമരം കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം പ്രസിഡന്റ് എം.കെ കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു. 
കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, പി രാമചന്ദ്രന്‍ നായര്‍, എം.കെ ശശധരന്‍ പിള്ള, ടി.എ വറുഗീസ്, സി.വി ഷാജി, കെ.ഇ പൗലോസ്, കെ.ആര്‍ നാരായണപിള്ള, എം.വി ജോണി, പി.കെ മാത്യു. പി.കെ ശശി, ഡി പൗലോസ്, കെ.വി ചെറിയാന്‍, ജി.ആര്‍ നായര്‍, സാജു തര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 1.02.2014



No comments: