പെരുമ്പാവൂര്‍: അന്യദേശ തൊഴിലാളിയെ തലയ്ക്ക് കല്ലിനിടിച്ചും കത്തിയ്ക്ക് കുത്തിയും കൊലപ്പെടുത്തി.
ബീഹാര്‍ ദേശ്പൂര്‍ സ്വദേശി രാമചന്ദ്ര തീവാരിയുടെ മകന് മുകേഷ് (23) ആണ് കൊലചെയ്യപ്പെട്ടത്. ടൗണിന് സമീപം വല്ലം ഭാഗത്തുള്ള പ്രസ്റ്റീജ് ഹോട്ടലിന്റെ പിന്നില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. അരിയാട്ടുന്ന കല്ലുകൊണ്ട് മുഖം ഇടിച്ച് വികൃതമാക്കിയ മട്ടിലായിരുന്നു മൃതദേഹം. കഴുത്തിന് ഇരുവശത്തും കത്തികൊണ്ട് കുത്തേറ്റിട്ടുമുണ്ട്. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലും കത്തിയും മൃതദേഹത്തിന് അടുത്ത് നിന്ന് കണ്ടെത്തി.
മുകേഷ് തിരുവനന്തപുരം ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളിയാണെന്നാണ് സൂചന. ഇവിടെ എന്തിന് വന്നുവെന്ന് വ്യക്തമല്ല. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ വഴി സഹോദരി ഭര്‍ത്താവുമയി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മരിച്ചത് മുകേഷ് ആണെന്ന് സ്ഥിരീകരിച്ചത്.
ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും ഇന്നലെ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പെരുമ്പാവൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
മംഗളം 21.02.2014
No comments:
Post a Comment