പെരുമ്പാവൂര്‍: പട്ടണത്തിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷ വഹിച്ചു.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം മുന്‍ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്‌കരന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, ഡി.ടി.പി.സി മാനേജര്‍ വിജയകുമാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.പി പ്രകാശ്, കെ.ഇ.എല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് മത്തായി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു ജോണ്‍ ജേക്കബ്, കെ. ഹരി, ആബിദ പരീത്, ഷാജി സലീം, ഷൈല ഷറഫ്, കൗണ്‍സിലര്‍മാരായ ജി. സുനില്‍കുമാര്‍, ഷീല സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 27.02.2014
No comments:
Post a Comment