പെരുമ്പാവൂര്‍: ലൈസന്‍സ് ചട്ടങ്ങളും ദൂരപരിധി വ്യവസ്ഥയും ലംഘിച്ചും പൊതുവഴി കയ്യേറിയും പ്ലൈവുഡ് നിര്‍മ്മാണ യൂണിയറ്റിന് രായമംഗലം പഞ്ചായത്ത് അധികൃതര്‍ നല്കിയ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രായമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടുപടിക്കല്‍ മരണം വരെ നിരാഹാരം തുടങ്ങി. പീച്ചനാംമുകളില്‍ പുത്തന്‍പുരയ്ക്കല്‍ ദളിത് വിധവയായ എം. കെ. കാര്‍ത്ത്യായനിയാണ് ഇവരുടെ വീടിന്റെ കയ്യെത്തും ദൂരത്ത് കമ്പനി സ്ഥാപിക്കുന്നതിനെതിരെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങിയത്.
പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജനുവരി മുപ്പതുമുതല്‍ കാര്‍ത്ത്യായനിയും കുടുംബവും സത്യാഗ്രഹസമരം നടത്തിവരികയാണ്. അധികൃതരുടെ കടുത്ത അവഗണനയെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടുപടിക്കല്‍ മരണം വരെ നിരാഹാരസമരം തുടങ്ങുന്നതെന്ന് കാര്‍ത്ത്യായനി പറയുന്നു
ഇതോടനബന്ധിച്ച് കുറുപ്പംപടി ടൗണില്‍ ചേര്‍ന്ന പൊതു സമ്മേളനം ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി. സി. സിറിയക്. ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി കേന്ദ്രകമ്മറ്റി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. എം. കെ.കുഞ്ഞോല്‍, കെ. കെ. വര്‍ക്കി, ടി. ദിനേശന്, എം.എകെ. ശശിധരന്‍പിള്ള, എം. വി. ജോണി, കെ. ഇ. പൗലോസ്, പി.കെ. മാത്യു, കെ. ജി. സദാനന്ദന്, വി. എന്‍. ശിവരാമന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 25.02.2014
No comments:
Post a Comment