പെരുമ്പാവൂര്‍: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുമെന്ന് മുനിസിപ്പില്‍ ചെയര്‍മാന്‍ കെ.എം.എ സലാം അറിയിച്ചു.
ഔഷധി ജംഗ്ഷനില്‍ എം.സി റോഡില്‍ 55 കോടി രൂപ മുടക്കിയാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം. ഈ തുകയുടെ എണ്‍പത് ശതമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും പത്തു ശതമാനം വീതം തുക ചെലവഴിക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപ നിലവില്‍ മാറ്റി വച്ചിട്ടുള്ളതായി ചെയര്‍മാന്‍ പറഞ്ഞു.
ഇതിനു പുറമെ 20 കോടി രൂപ മുടക്കി പട്ടണത്തിലെ കാനകള്‍ മുഴുവന്‍ നവീകരിക്കുമെന്നും 30 കോടി രൂപ മുടക്കി ജലാശയങ്ങള്‍ സംരക്ഷിക്കുമെന്നും ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
17.05.2015-മംഗളം
No comments:
Post a Comment