നാളെ സ്‌കൂള്‍ തുറക്കും
പെരുമ്പാവൂര്‍: മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് നാളെ വീണ്ടും സ്‌കൂളുകള്‍ തുറക്കും. നവാഗത വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ വിദ്യാലയവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
വിദ്യാഭ്യാസ ഉപജില്ലാതല-കൂവപ്പടി ബി.ആര്‍.സിതല പ്രവേശനോത്സവം നാളെ പുല്ലുവഴി ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. സാജുപോള്‍ എം.എല്‍.എ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി പടയാട്ടില്‍ അദ്ധ്യക്ഷത വഹിക്കും.
പാചകപ്പുര, എച്ച്.എം റൂം, ടൈല്‍സ് വിരിച്ച അസംബ്ലി ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഒന്നാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുല്ലുവഴി പി.കെ.വി മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന പഠനോപകരണങ്ങളുടെ വിതരണം ചെയര്‍മാന്‍ എസ് ശിവശങ്കരപ്പിള്ള നിര്‍വ്വഹിക്കും. റെജി ഇട്ടൂപ്പ്, ചിന്നമ്മ വറുഗീസ്, ബീന ദിവാകരന്‍, സിസിലി തോമസ്, ജോയി പൂണേലി, അംബികാ മുരളിധരന്‍, ബേയ്‌സ് പോള്‍ തുടങ്ങിയര്‍ പ്രസംഗിക്കും. വാഗ്ഭടാചാര്യ അവാര്‍ഡ് ജേതാവ് ഡോ. വിജയന്‍ നങ്ങേലിയെ സമ്മേളനത്തില്‍ ആദരിക്കും.
എ.ഇ.ഒ എം.വി മുരളീധരന്‍, ബി.പി.ഒ ശോശാമ്മ എ.എം, പ്രധാന അദ്ധ്യാപിക ഇ. സാജിത, രാജപ്പന്‍ എസ് തെയ്യാരത്ത്, ജോണി വറുഗീസ്, ടി.എസ് അനു, മിനി ചെല്ലപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അറിവിന്റെ ആദ്യപാഠങ്ങള്‍ തേടി അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകളെ എതിരേല്‍ക്കാന്‍ പെരുമ്പാവൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഒരുങ്ങി. ഗാന്ധി ചിത്രങ്ങളും സന്ദേശങ്ങളും വിജയ മന്ത്രങ്ങളും അടങ്ങിയ കാര്‍ഡുകള്‍ ആയിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യാനായി തയ്യാറായി.
വിവിധ രാഷ്ട്രീയ, സാമൂഹിക., സാംസ്‌കാരിക നേതാക്കള്‍ പങ്കെടക്കുന്ന ബി.ആര്‍.ടി തല പ്രവേശനോത്സവത്തിനായി പെരുമ്പാവൂര്‍ ഗേള്‍സ് എല്‍.പി സ്‌കൂളും പരിസരവും ഒരുങ്ങികഴിഞ്ഞതായി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ നിറവില്‍ വളയന്‍ചിറങ്ങര ഗവ. എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിക്കും. നഴ്‌സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് ഇവിടെ 265 പുതിയ കുട്ടികളാണ് പുതിയതായി വരുന്നത്. ആകെ 620 കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളായി മാറിക്കൊണ്ടാണ് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ നവാഗതരെ വരവേല്‍ക്കുന്നത്.
മംഗളം 31.05.2015
No comments:
Post a Comment