പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചേരാനല്ലൂര്‍ പ്രദേശത്തെ റോഡുകളുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആക്ഷേപം.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2, 3 വാര്‍ഡുകളിലെ റോഡുകള്‍ നിര്‍മ്മിച്ചതിലാണ് അപാകത. അതുകൊണ്ടു തന്നെ നാളുകള്‍ക്കുള്ളില്‍ തന്നെ ഈ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് താറുമാറായി.
രണ്ടാം വാര്‍ഡിലെ സെന്റ് ജോസഫ് കപ്പേളക്ക് പടിഞ്ഞാറുവശത്തുള്ള മൈനര്‍ ഇറിഗേഷന്‍ കനാല്‍ റോഡ് മൂന്നാം വാര്‍ഡിലെ മുണ്ടുപാലം തോട്ടുവ റോഡ് എന്നിവയാണ് തകര്‍ന്നത്. റോഡുകള്‍ക്കുവേണ്ടി അനുവദിച്ച ഫണ്ടിന്റെ പകുതി തുകപോലും അനുവദിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിരവധി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെങ്കില്‍
ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ചേരാനല്ലൂര്‍ പൗരസമിതി പ്രസിഡന്റ് ഷൈജന്‍ വര്‍ക്കി തോട്ടങ്കര, സെക്രട്ടറി സെബാസ്റ്റ്യന്‍ മണവാളന് എന്നിവര്‍ മുന്നറിയിപ്പു നല്കി.
മംഗളം 25.05.2015
No comments:
Post a Comment