പെരുമ്പാവൂര്‍: കോടനാട് ആന പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ഉപരോധിച്ചു.
പ്രതിദിനം നൂറുകണക്കിന് ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ആന പരിശീലന കേന്ദ്രത്തില്‍ സുരക്ഷിതമായ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുക, കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുക, ആന പരിശീലിപ്പിക്കുന്നത് കാണാന്‍ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈമോള്‍ ഷൈജന്‍, സാബു പാത്തിക്കല്‍, ദേവച്ചന്‍ പടയാട്ടില്‍, ജോഷി സി പോള്‍, ബാബു വറുഗീസ്, അനില്‍ ജോസ്, എന്‍.ബി പ്രദീപ്, സുന്ദരന്‍ ചെട്ടിയാര്‍, ഷൈന്‍ സേവ്യര്‍, തോമസ് ചിറ്റൂപ്പറമ്പില്‍ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.
മംഗളം 24.05.2015
No comments:
Post a Comment