Tuesday, December 30, 2008
പോത്തു വിരണ്ടോടി; വഴിയാത്രക്കാരന് പരുക്ക്
മുടക്കുഴയില്‍ മൊബൈല്‍ ടവറിന് തീപിടിച്ചു
Monday, December 29, 2008
കാറും ബൈക്കും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു
പെരുമ്പാവൂറ്‍: കാറും ബൈക്കും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു. കുട്ടമശ്ശേരി മനയില്‍ ജോണിണ്റ്റെ മകന്‍ പാട്രിക് (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30-ന് എ.എം റോഡില്‍ മുടിക്കല്ലില്‍ വച്ചാണ് അപകടം. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് 5-ന് മരിച്ചു.
അജ്ഞാത വാഹനം ഇടിച്ച് വൃദ്ധന്‍ മരിച്ചു
22.12.2008
പെരുമ്പാവൂറ്‍: മകളുടെ വീട്ടില്‍ കെട്ടുനിറയ്ക്ക് പോയ വൃദ്ധന്‍ അജ്ഞാതവാഹനം ഇടിച്ച് മരിച്ചു. ചെറുകുന്നം പൂമല (പൂക്കോട്ടില്‍) വീട്ടില്‍ വള്ളോന്‍ (80) ആണ് മരിച്ചത്.
പുന്നയത്തുള്ള മകളുടെ വീട്ടിലെ കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനാണ് വള്ളോന്‍ ഞായറാഴ്ച രാത്രി പുറപ്പെട്ടത്. ചടങ്ങില്‍ കാണാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നു വന്നില്ലെന്നാണ് എല്ലാവരും കരുതിയത്. പിറ്റേന്ന് എ.എം റോഡിനരികില്‍ വാഹനം മുട്ടി മരിച്ചനിലയില്‍ കാണുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: കാമ്പ. മക്കള്‍: അയ്യപ്പന്‍കുട്ടി (തമ്പി), സുരു,കുട്ടി,പരേതയായ ഓമന. മരുമക്കള്‍: കുമാരി, ശ്രീജ, അയ്യപ്പന്‍, സുകുമാരന്‍.
Sunday, December 28, 2008
നായര്‍ സമുദായം വോട്ടുബാങ്കായി മാറും: പി. കെ നാരായണ പണിയ്ക്കര്‍
ദേവാലയങ്ങളിലുള്‍പ്പടെ നാടെങ്ങും മോഷണം വ്യാപകം; പോലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം
സ്കൂളിനു മുന്നിലെ വെയിറ്റിങ്ങ് ഷെഡ് ഭീഷണിയായി
18.12.2008
വ്യാജ മണല്‍പ്പാസുകള്‍ വ്യാപകം; താലൂക്ക് ഓഫീസില്‍ നിന്നുള്ള പാസ് വിതരണം നിര്‍ത്തിവച്ചു
18.12.2008
പെരുമ്പാവൂറ്‍: മണല്‍ക്കടവുകളില്‍ വ്യാജ മണല്‍പ്പാസുകള്‍ വ്യാപകമായെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ നിന്നുള്ള പാസു വിതരണം താത്കാലികമായി നിര്‍ത്തിവച്ചു.
റൂറല്‍ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഇന്നലെ നടന്ന പരിശോധനയില്‍ വ്യാജപാസുകള്‍ ഉപയോഗിച്ചുള്ള മണല്‍ക്കടത്ത് കണ്ടെത്തി. ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുകടവില്‍ നിന്നാണ് വ്യാജപാസ് ഉപയോഗിച്ച് മണല്‍ കടത്തിയത്. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ പെരിയാറിണ്റ്റെ ഭാഗമായി കാലടി എസ്.ഐ ആണ് ഇന്നലെ രാവിലെ 7.30മുതല്‍ 11.30വരെ പരിശോധന നടത്തിയത്. ഇരുപതു ലോഡുകള്‍ പരിശോധിച്ചതില്‍ ഒന്ന് വ്യാജപാസ് ഉപയോഗിച്ചുള്ളതാണെന്ന് കണ്ടെത്തി.
തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, മൈനിങ്ങ് ആണ്റ്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ പാസിലുള്ള ഒപ്പുകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഈ വിവരം പോലീസ് തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പാസു വിതരണം നിര്‍ത്തിവച്ചത്. ഇനി പാസുകള്‍ ജില്ലാ വിദഗ്ദ്ധ സമിതി ചേര്‍ന്നശേഷമേ വിതരണം ചെയ്യൂ. കര്‍ശനമായ പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ പല ലോഡുകളും റോഡരികിലും റോഡരികിലുള്ള പുരയിടങ്ങളിലും തട്ടി ലോറിക്കാര്‍ തടിയൂരുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വ്യാജമണല്‍പ്പാസുകള്‍ ഇന്നലെത്തന്നെ കണ്ടെത്താനാകുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 12 മണല്‍ക്കടവുകളാണുള്ളത്. എല്ലാകടവുകളില്‍ നിന്നുമായി പ്രതിദിനം 116 ലോഡ് മണല്‍ പോകുന്നുണ്ടെന്നാണ് കണക്ക്. ലോഡ് ഒന്നിന് പഞ്ചായത്തിന് 1000 രൂപ വീതം ലഭിയ്ക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കടവുകളില്‍ നിന്ന് കയറിപ്പേകുന്നത് 500-ലധികം ലോഡുകളാണ്. ഈ നിലയ്ക്ക് പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്.
വ്യാജ പാസുകള്‍ക്ക് പിന്നില്‍ പഞ്ചായത്ത് സെക്രട്ടറിയാണെന്നാണ് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണപക്ഷത്തിണ്റ്റെ ആരോപണം. എന്നാല്‍ ഭരണസമിതി അറിയാതെ ഇതു സംഭവിയ്ക്കില്ലെന്നും പഞ്ചായത്ത് സെക്രട്ടറിയെ ബലിയാടാക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിണ്റ്റെ ആക്ഷേപം.
മണ്ണൂറ്‍ പള്ളിയില്‍ നിന്ന് മൈക്ക് സെറ്റ് മോഷണം പോയി
എം. സി റോഡരികിലും കനാലിലും കക്കൂസ് മാലിന്യം തള്ളി
ഹോട്ടല്‍ തകര്‍ത്തു; ആറുപേര്‍ പിടിയില്‍
ഭക്ഷ്യവിഷബാധ: കുറുപ്പംപടി ഡയറ്റിലെ വിദ്യാര്‍ത്ഥിനികളും ടീച്ചറും അടക്കം 13 പേര്‍ ആശുപത്രിയില്‍
ബിനുവിണ്റ്റെ കൊലപാതകം: ഭാര്യയും രഹസ്യകാമുകനും റിമാണ്റ്റില്‍
പി.പി തങ്കച്ചന്‍ മാപ്പുപറയണമെന്ന് പി.ഡി. പി
Thursday, December 25, 2008
ട്രാവന്‍കൂറ്‍ റയോണ്‍സ്: രാഷ്ട്രീയ നേതൃത്വം വിഴുപ്പലക്കല്‍ തുടങ്ങി
കെ.എസ്.ആര്‍.ടി. സി ബസ് ലോറിയുടെ പിന്നിലിടിച്ച് മുപ്പതിലേറെ പേര്‍ക്ക്പരുക്ക്
ട്രാവന്‍കൂറ്‍ റയോണ്‍സ് :കാത്തിരുപ്പിണ്റ്റെ ഏഴാണ്ടുകള്‍; കോടതി വിധി വഴിത്തിരിവായേക്കും
റയോണ്‍സ് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്
തീ കൊടുത്തില്ല ;വ്യാപാരിയുടെ തലയ്ക്ക് കല്ലിനിടിച്ചു
തിരിച്ചറിയല്‍ രേഖകളില്ല പെരുമ്പാവൂരില്‍ 27 അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
തീവ്രവാദി അബ്ദുള്‍ ജബ്ബാറിനെ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍
മലങ്കര വര്‍ഗീസ് വധം :ആള്‍ബലവും സ്വാധീനവും കൊണ്ട് സത്യം മറയ്ക്കാനാവില്ലെന്ന് നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ്
പെരുമ്പാവൂറ്‍ ക്രിമിനലുകളുടെ താവളമാകുന്നു
Wednesday, December 3, 2008
പട്ടാല്‍ വ്യവസായമേഖലയാക്കാന്‍ നീക്കം; നാട്ടുകാര്‍ പരാതി നല്‍കി
03.12.2008
മംഗളം
പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതിയില്ല
പെരുമ്പാവൂറ്‍: നഗരസഭയുടെ പന്ത്രണ്ടാം വാര്‍ഡില്‍പെട്ട പട്ടാല്‍ പ്രദേശം വ്യവസായമേഖലയാക്കി മാറ്റാന്‍ നീക്കം. ഇതിണ്റ്റെ മുന്നോടിയായി ഇവിടെ പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതി നല്‍കുന്നത് നിര്‍ത്തിവച്ചു. ഇതിനെതിരെ നാട്ടുകാര്‍ മുനിസിപ്പാലിറ്റിയിലെത്തി പരാതി നല്‍കി.
മേലുകാവുമറ്റത്തു നിന്നും ഇവിടെ സ്ഥലം വാങ്ങിയ പനയ്ക്കല്‍ വീട്ടില്‍ ടൈറ്റസ് ഡാനിയേല്‍ വീടുവയ്ക്കാന്‍ നഗരസഭയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ പട്ടാല്‍ വ്യവസായ മേഖലായി മാറ്റുന്നതിണ്റ്റെ മുന്നോടിയായി അധികൃതര്‍ വീടുനിര്‍മ്മാണത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെയാണ് നാട്ടുകാര്‍ പുതിയ നീക്കത്തെ പറ്റി അറിഞ്ഞത്. ഇതേതുടര്‍ന്നാണ് ഇന്നലെ പരാതി നല്‍കിയത്. മുമ്പ് പത്താം വാര്‍ഡ് ആയിരുന്ന പട്ടാല്‍ വ്യവസായമേഖലയാക്കിമാറ്റാന്‍ 1998-ല്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പ്രദേശവാസിയായ പി.പി തങ്കച്ചന്‍ ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നില്ല. വ്യവസായമേഖല വല്ലം റയോണ്‍പുരം ഭാഗത്തേയ്ക്ക് മാറ്റാന്‍ കൌണ്‍സില്‍ തീരുമാനമെടുത്തു.
എന്നാലിപ്പോള്‍ വല്ലം ഭാഗത്ത് വീടു നിര്‍മ്മിയ്ക്കാന്‍ നഗരസഭ അനുമതി നല്‍കുന്നുണ്ട്. പട്ടാലില്‍ അനുവദിയ്ക്കുന്നുമില്ല. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ക്ക് വ്യവസായ മേഖലയുടെ പേരില്‍ കെട്ടിടനമ്പറിട്ട് കൊടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതേതുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് കൌണ്‍സിലെറെ സമീപിച്ചപ്പോഴാകട്ടെ, ഇതു സംബന്ധിച്ച് തനിയ്ക്ക് യാതൊന്നുമറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ജനനിബിഡ മേഖലയായ പട്ടാല്‍ വ്യവസായ മേഖലയ്ക്കുന്നതിന്നെതിരെ മിത്രകല ലൈബ്രറി പ്രവര്‍ത്തകര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനും കൌണ്‍സിലര്‍ തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്.
അതേസമയം പുതിയ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കുന്നത് മുനിസിപ്പല്‍ എഞ്ചിനീയര്‍ തടഞ്ഞതെന്ന് കൌണ്‍സിലര്‍ രാജശ്രീ പ്രേംകുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച് നാലുമാസങ്ങള്‍ക്ക് മുമ്പ് വന്ന കത്ത് ഉദ്യോഗസ്ഥര്‍ കൌണ്‍സിലര്‍മാരെ കാണിച്ചില്ല. അതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. അതുകൊണ്ടുതന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 9-ന് അടിയന്തിര കൌണ്‍സില്‍ യോഗം ചേരും.
2001 വരെയുള്ള മുഴുവന്‍ കൌണ്‍സില്‍ രേഖകള്‍ പ്രകാരവും വല്ലം തന്നെയാണ് വ്യവസായമേഖല. ഇത് പെട്ടെന്ന് പട്ടാലിലേയ്ക്ക് മാറ്റാന്‍ സാദ്ധ്യമല്ല. മാത്രവുമല്ല, ജനവാസ കേന്ദ്രമായ പട്ടാല്‍ വ്യവസായ മേഖലയാക്കി മാറ്റാനും സാദ്ധ്യമല്ല. 9-ന് കൌണ്‍സില്‍ യോഗം ചേരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഇക്കാര്യം നാട്ടുകാര്‍ക്ക് കൌണ്‍സിലര്‍ എന്ന നിലയ്ക്ക് താന്‍ ഉറപ്പുകൊടുത്തിട്ടുള്ളതാണെന്നും ആ നിലയ്ക്ക് മുനിസിപാലിറ്റിയ്ക്ക് പ്രത്യേക പരാതി നല്‍കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും രാജശ്രീ പ്രേംകുമാര്‍ പറഞ്ഞു
Tuesday, December 2, 2008
തടിലോറി മറിഞ്ഞു; എ. എം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു
2.12.2008
പെരുമ്പാവൂറ്‍: ആലുവ-മൂന്നാര്‍ റോഡില്‍ തടിലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആളപകടമില്ല.
ഇന്നലെ വൈകിട്ട് 5.30-ന് ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലാണ് തടി കയറ്റിയ മിനി ലോറി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന രണ്ടപേരും സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പോലീസും ഫയര്‍ഫോഴ്സും സ്ഥിഗതികള്‍ നിയന്ത്രിച്ചതിനാലും ലോറിയില്‍ നിന്ന് റോഡിലേയ്ക്ക് വീണ തടികള്‍ നാട്ടുകാരുടെ സഹകരണത്തോടെ അരികിലേയ്ക്ക് ഉടനടി മാറ്റുകയും ചെയ്തതിനാല്‍ ഗതാഗത സ്തംഭനമുണ്ടായില്ല. ഏഴുമണിയോടെ വാഹനം റോഡില്‍ നിന്ന് മാറ്റുകയും ചെയ്തു.
Monday, December 1, 2008
കാശ്മിര്‍ തീവ്രവാദിയെ തെളിവെടുപ്പിനായി പെരുമ്പാവൂരില്‍ കൊണ്ടുവന്നു
1.12.2008
മൂന്നു പേര്‍ പിടിയിലായി
പെരുമ്പാവൂറ്‍: ഹൈദ്രാബാദില്‍ പിടിയിലായ കാശ്മിര്‍ തീവ്രവാദിയായ മലയാളി യുവാവിനെ ആണ്റ്റി ടെററിസം സ്ക്വാഡ് തെളിവെടുപ്പിനായി ഇന്നലെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. ഇയാളെ സഹായിച്ച മൂന്നു പേരെ കസ്റ്റഡിലെടുക്കുകയും ചെയ്തു.
രണ്ടുമാസങ്ങള്‍ക്ക് മുമ്പ് കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട് പിന്നീട് ഹൈദ്രാബാദില്‍ പിടിയിലായ മലപ്പുറം തിരൂറ്‍ മംഗലം വാളമരുതൂറ്‍ സ്വദേശി അബ്ദുള്‍ ജബ്ബാറി (32) നെയാണ് ഇന്നലെ വാത്തിയാത്ത് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്ത പാറപ്പുറം പുതുക്കാടന്‍ വീട്ടില്‍ സാദിര്‍(28), നെടുന്തോട് സ്വദേശികളായ വെള്ളാക്കുടി വീട്ടില്‍ സുബൈര്‍(29) , പുത്തന്‍ വീട്ടില്‍ അന്‍സീര്‍ (27) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്്. ഇതില്‍ സാദിര്‍ കളമശ്ശേരി ബസ് കത്തിയ്ക്കല്‍ കേസിലെ പ്രതിയാണ്.
ആണ്റ്റി ടെററിസം സ്ക്വാഡ് ഡി.ഐ.ജി ടി.കെ വിനോദ് കുമാര്‍, ഡിവൈ.എസ്.പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുള്‍ ജബ്ബാറിനെ ടൌണില്‍ കൊണ്ടുവന്ന് തെളിവെടുത്തത്. ഇയാള്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ വാത്തിയാത്ത് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയ്ക്കും കാലുവേദനയ്ക്കുമായിരുന്നു ഇത്. മുടിക്കല്ലുള്ള ഒരു പ്ളൈവുഡ് കമ്പനിയിലെ വിലാസത്തില്‍ അനൂപ് എന്ന പേരിലാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ പണംകൊടുക്കാതെ മുങ്ങുകയായിരുന്നു.
കണ്ടന്തറ സദ്ദാം റോഡിലുള്ള നമസ്കാര പള്ളി, പെരുമ്പാവൂറ്‍ മദീന പള്ളിയ്ക്ക് സമീപമുള്ള ഓഫീസ് എന്നിവിടങ്ങളിലും ഇയാളെ കൊണ്ടുവന്ന് തെളിവെടുത്തു. രാവിലെ 11 എത്തിയ സംഘം ഏറെ വൈകിയാണ് ടൌണില്‍ നിന്ന് മടങ്ങിയത്.
ലോക്കല്‍ സമ്മേളനം
1.12.2008
പെരുമ്പാവൂറ്‍:- എ.ഐ.വൈ.എഫ്. രായമംഗലം ലോക്കല്‍ സമ്മേളനം ജില്ലാ പ്രസിഡണ്റ്റ് എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ. സുബ്രഹ്മണ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മണ്ഡലം സെക്രട്ടറി പി.എസ്.അഭിലാഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
രാജപ്പന്‍.എസ്.തെയ്യാരത്ത്, സി.മനോജ്, എ.കെ.നന്ദകുമാര്‍, കെ.എസ്.രാജേഷ്കുമാര്‍, എസ്. പ്രദീപ്, കെ.എ.മൈതീന്‍പിള്ള, പി.സി.ചന്ദ്രന്‍, കെ.സി.ഉണ്ണികൃഷ്ണന്‍, കെ.കെ.സുമേഷ്, പി.എസ്.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.വൈ.എഫ്. മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് വാഴക്കുളത്ത് നടക്കുന്ന യുവജനറാലിയില്‍ രായമംഗലത്തു നിന്നും മുന്നൂറോളം യുവതിയുവാക്കള്‍ പങ്കെടുക്കും.
എം.കെ.സുബ്രഹ്മണ്യന്‍ (സെക്രട്ടറി) കെ.ആര്‍.ശ്രീകാന്ത് കെ.എം.സനൂപ് (ജോ.സെക്രട്ടറി) ബേസില്‍ മാത്യു (പ്രസിഡണ്റ്റ്) കെ.എസ്.രതീഷ് (വൈസ് പ്രസിഡണ്റ്റ്) എന്നിവരെ എ.ഐ.വൈ.എഫ്.രായമംഗലം ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
മീമ്പാറയില്‍ തെരുവ് നായ്ക്കളുടെ ശല്യം വ്യാപകം; ആറ് ആടുകളെ കടിച്ചുകൊന്നു
പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മീമ്പാറയില്‍ തെരുവ് നായ്ക്കളുടെ ശല്യം വ്യാപകം. സംഘം ചേര്‍ന്നുള്ള നായ്ക്കളുടെ ആക്രമണത്തില്‍ ആറ് ആടുകള്‍ക്ക് ജീവഹാനി. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുമുണ്ട്.
മീമ്പാറ കീച്ചേരി എല്‍ദോയുടെ മൂന്ന് ആടുകളും പുളിയ്ക്കല്‍ കുഞ്ഞിത്തൊമ്മണ്റ്റെ രണ്ട് ആടുകളും നാളോത്തുകുടി കുമാരണ്റ്റെ ഒരാടുമാണ് ചത്തത്. നാലു നായ്ക്കള്‍ സംഘം ചേര്‍ന്ന് ഇവയെ ആക്രമിയ്ക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. മറ്റ് നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കുണ്ട്. അലഞ്ഞുതിരിയുന്ന നായ്ക്കളില്‍ പലതിനും പേയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നായ്ക്കള്‍ക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.