17.12.2008
പെരുമ്പാവൂറ്‍: മണ്ണൂറ്‍ സെണ്റ്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നിന്ന് ഒരു ലക്ഷം രൂപ വില വരുന്ന മൈക്ക് സെറ്റ് മോഷണം പോയി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പള്ളിയുടെ വാതില്‍ തിക്കിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സ്പീക്കറുകള്‍, മൈക്ക്, മിക്സര്‍, സ്റ്റാണ്റ്റുകള്‍, കേബിള്‍ എന്നിവയാണ് മോഷ്ടിച്ചത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും അകത്തുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അവ എടുത്തിട്ടില്ല. കീഴില്ലം സെണ്റ്റ് തോമസ് പള്ളിയിലും അന്നു തന്നെ മോഷണശ്രമം നടന്നു. കുന്നത്തുനാട് പോലീസ് കേസെടുത്തു.
No comments:
Post a Comment