5.12.2008
പെരുമ്പാവൂറ്‍: വിവിധ പ്ളൈവുഡ് മില്ലുകളില്‍ നിന്ന് 27 അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇവരില്‍ മൂന്നുപേര്‍ക്കാണ് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നത്. മറ്റുള്ളവരെ സ്ഥാപന ഉടമകളുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.
ഇന്നലെ രാവിലെ കുറ്റിപ്പാടത്തുള്ള നെസ്റ്റ് പ്ളൈവുഡ്, ഹൈടെക് പ്ളൈവുഡ്, പ്ളൈ പ്ളൈവുഡ് എന്നി സ്ഥാപനങ്ങളിലെ തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ തീവ്രവാദ പശ്ചാത്തലത്തിലായിരുന്നു കസ്റ്റഡിയിലെടുക്കല്‍. ടൌണിനു സമീപമുള്ള പല മില്ലുകളിലും ജോലി ചെയ്യുന്നവര്‍ ബംഗ്ളാദേശികളാണെന്ന സൂചനകളുമുണ്ട്. കാശ്മീര്‍ പോരാട്ടത്തെ തുടര്‍ന്ന് ഹൈദ്രബാദില്‍ പിടിയിലായ അബ്ദുള്‍ ജബ്ബാര്‍ പെരുമ്പാവൂരിനടുത്തുള്ള ഒരു പ്ളൈവുഡ് കമ്പനിയില്‍ അനൂപ് എന്ന പേരില്‍ ജോലി ചെയ്തിരുന്നതായി ആണ്റ്റി ടെററിസ്റ്റ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയും ഒളിത്താവളമായി കണ്ടെത്തിയത് പെരുമ്പാവൂറ്‍ തന്നെ.
പ്ളൈവുഡ് കമ്പനികളില്‍ ജോലിയ്ക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിലേറെയും ക്രിമിനലുകളോ തീവ്രവാദികളോ ആണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ആരു വന്നാലും ജോലി കൊടുക്കുന്ന സമീപനമാണ് സ്ഥാപനഉടമകളുടേത്. അതുകൊണ്ടുതന്നെ ഉടമകളും വിവിധകേസുകളില്‍ പെടാന്‍ സാധ്യതയുണ്ട്. തൊഴിലാളികള്‍ക്കു പുറമെ ഇന്നലെ സ്ഥാപന നടത്തിപ്പുകാരേയും പോലീസ് വിളിച്ചുവരുത്തിയിരുന്നു. ഇവരെയെല്ലാം ഇന്നലെ രാത്രിയോടെയാണ് മടങ്ങാന്‍ അനുവദിച്ചത ്.
No comments:
Post a Comment