21.12.2008
ശക്തിപ്രകടനം അവിസ്മരണീയമായി
പെരുമ്പാവൂറ്‍: സമദൂരസിദ്ധാന്തം വിട്ട് നായര്‍ സമുദായം വോട്ടുബാങ്കായി മാറുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണ പണിയ്ക്കര്‍ വ്യക്തമാക്കി. എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച നായര്‍ മഹാസമ്മേളനം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ സമുദായവും വിലപേശി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ കേരളത്തിലെ പ്രബല സമുദായമായ നായര്‍ അവഗണിയ്ക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിലെയര്‍ പരിധി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പിന്നോക്കക്കാരിലെ മുന്നോക്കക്കാര്‍ക്ക് അര്‍ഹതയിലേറെ ആനുകൂല്യങ്ങള്‍ ലഭിയ്ക്കുമെന്നും പണിയ്ക്കര്‍ പറഞ്ഞു.
യൂണിയന്‍ പ്രസിഡണ്റ്റ് പി.എസ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ പ്രൊഫ. വി.പി ഹരിദാസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എന്‍.വി അയ്യപ്പന്‍ പിള്ള, എം.എം ഗോവിന്ദന്‍ കുട്ടി, യൂണിയന്‍ വൈസ് പ്രസിഡണ്റ്റ് അഡ്വ.ടി.എന്‍ ദിലീപ് കുമാര്‍, സെക്രട്ടറി പി.ജി രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊതുയോഗത്തിന് മുമ്പ് ഗവ.ബോയ്സ് ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നു തുടങ്ങിയ ശക്തി പ്രകടനം പെരുമ്പാവൂറ്‍ പട്ടണത്തിന് അവിസ്മരണീയമായ അനുഭവമായി. താലൂക്കിലെ തൊണ്ണൂറ്റിരണ്ട് കരയോഗങ്ങളില്‍ നിന്നായി ഇരുപത്തിഅയ്യായിരത്തോളം പേരാണ് പ്രകടനത്തില്‍ പങ്കുകൊണ്ടത്. കസവുസെറ്റു ചുറ്റിയ വനിതകളും നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയും പ്രകടനത്തിന് ഒരു സാംസ്കാരിക ഘോഷയാത്രയുടെ പകിട്ടേകി. കാളിയമര്‍ദ്ദനം തുടങ്ങിയ പുരാണ കഥാസന്ദര്‍ഭങ്ങളും ജാതിസംവരണത്തിനെതിരെയുള്ള പ്രതിക്ഷേധം അലയടിയ്ക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കും പുറമെ ചന്ദ്രയാന്‍ തുടങ്ങിയ ശാസ്ത്രനേട്ടങ്ങള്‍ വരെയുള്ള നിശ്ചല ദൃശ്യങ്ങള്‍ പ്രകടനത്തില്‍ അണി നിരന്നു. കൊഴുപ്പുകൂട്ടാന്‍ ചെണ്ടമേളവും കാവടിയും വേറെ. പ്രകടനം ഒരു പോയിണ്റ്റുകടക്കാന്‍ ഏകദേശം രണ്ടര മണിക്കൂറാണെടുത്തത്.
No comments:
Post a Comment