
18.12.2008
പെരുമ്പാവൂറ്‍: ആശ്രമം ഹയര്‍ സെക്കണ്റ്ററി സ്കൂളിനു മുന്നിലെ വെയിറ്റിങ്ങ്ഷെഡ് ഭീഷണിയായി.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച കോണ്‍ഗ്രീറ്റ് വെയിറ്റിങ്ങ് ഷെഡാണ് ഇത്. ഇതിണ്റ്റെ ഒരു തൂണ് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. എല്‍.പി ക്ളാസു മുതല്‍ ഹയര്‍സെക്കണ്റ്ററി ക്ളാസുകള്‍ വരെയുള്ള നൂറുകണക്കിന് കുട്ടികള്‍ പഠിയ്ക്കുന്ന സ്കൂളിലെ മാത്രമല്ല, തൊട്ടുചേര്‍ന്നുള്ള വനിതാ കോളജിലേയും സെല്‍ഫ് ഫിനാന്‍സ് കോളജിലേയും കുട്ടികളും ആശ്രയിക്കുന്ന ബസ് കാത്തിരുപ്പ് കേന്ദ്രമാണിത്. ഇതുകൂടാതെ നിരവധി മറ്റു യാത്രക്കാരും.
വെയിറ്റിങ്ങ് ഷെഡിണ്റ്റെ ശോച്യാവസ്ഥ നാട്ടുകാര്‍ പലവട്ടം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. വെയിറ്റിങ്ങ്ഷെഡ് നിലംപൊത്തിയാലുണ്ടവുന്നത് ചെറിയ ദുരന്തമായിരിയ്ക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
1 comment:
pls try to update the news daily...thank you
Post a Comment