5.12.2008
പെരുമ്പാവൂറ്‍: പ്രവര്‍ത്തനം നിലച്ച ട്രാവന്‍കൂറ്‍ റയോണ്‍സ് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവായി. കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാനും ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താനും ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
2001-ല്‍ ബി.ഐ.എഫ്.ആര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പുതിയ പ്രമോട്ടറായ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിനെ റയോണ്‍സ് ഏല്‍പിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരുന്നതിന്നിടയിലാണ് കോടതി വിധി. റയോണ്‍സ് പൂട്ടിയതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മെഷിനറികള്‍ ഉള്‍പ്പടെ വിലപിടിപ്പുള്ള പലതും മോഷ്ടിയ്ക്കപ്പെട്ടിരുന്നു. കടബാധ്യതകള്‍ പലിശയും കൂട്ടുപലിശയുമായി പെരുകുകയും ചെയ്തു. എന്നിട്ടും റയോണ്‍സ് സംരക്ഷിയ്ക്കുവാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കായിരുന്നില്ല.
No comments:
Post a Comment