17.12.2008
പെരുമ്പാവൂറ്‍: എം.സി റോഡരികിലും പെരിയാര്‍വാലി കനാലിലും കക്കൂസ് മാലിന്യം തള്ളി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യമാണ് ഇവിടെ തള്ളിയത്. കീഴില്ലം നവജീവന്‍ കവലയിലും പരത്തുവയലില്‍പ്പടിയിലുള്ള പെരിയാര്‍വാലി കനാലിലുമാണ് മാലിന്യം നിക്ഷേപിച്ചത്. നവജീവന്‍ കവലയില്‍ പാടം നികത്തിയ സ്ഥലത്ത് തോടരികിലാണ് ഇത്. കടുത്തദുര്‍ഗന്ധം മൂലം ഈ പ്രദേശങ്ങളിലെ ആളുകള്‍ വലയുകയാണ്. കനാലിലേയും തോട്ടിലേയും വെള്ളം ആളുകള്‍ കുളിയ്ക്കാനും മറ്റും ഉപയോഗിയ്ക്കുന്നതാണ്.
കഴിഞ്ഞമാസവും ഈ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആളുകള്‍ അറിഞ്ഞ് എത്തിയപ്പോഴേയ്ക്കും വാഹനം വിട്ടുപോയി. ടാങ്കര്‍ ലോറിയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
No comments:
Post a Comment