മംഗളം 06.02.10
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധ റോഡുകളുടെ പുന:രുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് പൊതുമരാമത്തുപകുപ്പ് ഭരണാനുമതി നല്‍കി. മൂന്നു പ്രധാന റോഡുകള്‍ക്കായി 9 കോടി രൂപ ചെലവഴിയ്ക്കുമെന്ന് സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
പെരുമ്പാവൂറ്‍ - പുത്തന്‍കുരിശ് റോഡിണ്റ്റെ എട്ടു കിലോമീറ്റര്‍ പുനര്‍നിര്‍മ്മാണത്തിന് 350 ലക്ഷം രൂപ ചെലവിടും. പാണിയേലി- മൂവാറ്റുപുഴ റോഡ് 16/800കിലോമീറ്റര്‍ പുതുക്കിപ്പണിയാന്‍ 350 ലക്ഷവും കുറുപ്പംപടി - പാണംകുഴി റോഡ് 10/600 കിലോമീറ്റര്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് 250 ലക്ഷവും ചെലവഴിയ്ക്കും.
സമീപകാലത്ത് ഈ റോഡുകളില്‍ നടക്കുന്ന ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. ആവശ്യമായ സ്ഥലങ്ങളില്‍ വീതി കൂട്ടാനും വളവുകള്‍ നിവര്‍ത്തിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും പദ്ധതിയുണ്ടെന്നും സാജു പോള്‍ എം.എല്‍.എ അറിയിച്ചു.
No comments:
Post a Comment