16.02.2009
പെരുമ്പാവൂറ്‍: കള്ളപ്രചാരണങ്ങള്‍ക്ക് പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതിനും മുമ്പും ഈ പാര്‍ട്ടി ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്.
അമേരിയ്ക്കന്‍ സാമ്രാജ്യത്വമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നവകേരളയാത്രയ്ക്ക് പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പിണറായി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് നവകേരള യാത്ര ടൌണിലെത്തിയത്. മുത്തുക്കുടകളും ചെണ്ടമേളവും ബാണ്റ്റുവാദ്യങ്ങളുമായി പ്രവര്‍ത്തകര്‍ നേതാവിന് ഗംഭീരവരവേല്‍പ്പു നല്‍കി. ഗരുഡന്‍പറവ, കാളകെട്ട്, കാവടിയാട്ടം തുടങ്ങിയവ വരവേല്‍പ്പിണ്റ്റെ പകിട്ടുകൂട്ടി. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ ചുറ്റിത്തിരിയുന്ന അരിവാള്‍ ചുറ്റിക അടയാളത്തിനു കീഴില്‍ നിന്ന് പിണറായി ആയിരങ്ങളെ അഭിവാദ്യം ചെയ്തു.
ജാഥാ അംഗങ്ങളായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ തുടങ്ങിയവര്‍ക്ക് പുറമെ പി.രാജീവ്, ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹന്‍, സാജു പോള്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങിനുണ്ടായിരുന്നു. പെരുമ്പാവൂരിലെ പ്രമുഖ നേതാക്കളായിരുന്ന പി.എന്‍ കൃഷ്ണന്‍ നായര്‍, പി.ആര്‍.ശിവന്‍, പി.കെഗോപാലന്‍ നായര്‍ തുടങ്ങിയവരുടെ കുടുംബാഗങ്ങളും സ്വാതന്ത്യ സമരസേനാനി പനയ്ക്കല്‍ പൌലോസ്, സിനിമാതാരം ബിന്ദു രാമകൃഷ്ണന്‍, യുവസാഹിത്യകാരി റിയ ജോയി എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കാളികളായി.
1 comment:
SINCE 1960 ,THERE IN VENGOOR ,A MAN NAMED
M M ISSAC ,A STRONG WORKER OF CPI(M),WHO HAS BEEN PANCHAYATH PRESIDENT FOR A LONG TIME AND A LEADER OF DIFFERENT LEFT TRADE UNIONS.WHAT IS HIS POSITION NOW,WHETHER HE IS LIVING OR NOT.CAN YOU GIVE A PROFILE
Post a Comment