തുമ്പുകിട്ടാതെ പോലീസ്
പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ഏഴു
മാസത്തിനകം ഇത് രണ്ടാമത്തെ കൊലപാതകം. ആദ്യകൊലപാതകം സംബന്ധിച്ച അന്വേഷണം
വഴിമുട്ടി നില്‍ക്കെയാണ് ടാക്സി ഡ്രൈവറുടെ അരുംകൊല.
ഈ സ്വാതന്ത്യ്രദിനത്തിലാണ് നാടിനെ നടുക്കി പെരുവഴിയില്‍ പാതി
കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. പെരുമ്പാവൂറ്‍ ടാക്സി സ്റ്റാണ്റ്റിലെ
ഡ്രൈവര്‍ മൌലൂദ്പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (46) യാണ്
കൊല്ലപ്പെട്ടതെന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. ദൃക്സാക്ഷികളോ
തെളിവുകളോ ഇല്ലാതെ നടന്ന കൊലപാതകത്തിണ്റ്റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള
പോലീസിണ്റ്റെ അന്വേഷണം ശൂന്യതയില്‍ നിന്നാണ് തുടങ്ങുന്നത്.
ഇക്കഴിഞ്ഞ ജനുവരി 22-നാണ് വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങര മാമന്
എസ്റ്റേറ്റിന് നടുവിലുള്ള ഹില്‍വ്യു ബംഗ്ളാവിണ്റ്റെ ഔട്ഠൌസിനു മുന്നില്‍
ഒരു യുവാവ് മരിച്ച് കിടന്നത്. എസ്റ്റേറ്റ് സൂപ്പര്‍ വൈസര്‍ ഇടുക്കി
പന്ന്യാര്‍കുട്ടി പൊന്മുടി അമ്പഴത്താല്‍ വീട്ടില്‍ ടിനു തോമസ് (34)
ആയിരുന്നു അത്.
അറുപതേക്കറോളം വരുന്ന എസ്റ്റേറ്റിന് നടുക്ക് നടന്ന കൊലപാതകം
പുറംലോകമറിഞ്ഞില്ല. അഞ്ചോളം വെട്ടേറ്റായിരുന്നു ടിനുവിണ്റ്റെ മരണം.
കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. പിറ്റേന്ന് പാഴ്മരങ്ങള്‍
വാങ്ങാനെത്തിയ യുവാവാണ് പൂര്‍ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ മൃതദേഹം
കാണുന്നത്.
റൂറല്‍ എസ്.പി കെ.പി ഫിലിപ്പിണ്റ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ
നിയോഗിച്ച് അന്വേഷണം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. ജനവാസം കുറഞ്ഞ
മേഖലയില്‍ നടന്ന കൊലപാതകത്തിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ മാസങ്ങള്‍
പിന്നിട്ടിട്ടും പോലീസിനായില്ല. പൂര്‍വ്വ വൈരാഗ്യമാകാം കൊലപാതകത്തിന്
കാരണമെന്ന നിഗമനത്തിനപ്പുറം, കാര്യക്ഷമമായ അന്വേഷണം വഴിമുട്ടി.
കേസുകളുടെ
ബാഹുല്യവും ആള് ബലത്തിണ്റ്റെ കുറവും ഉയര്‍ത്തിക്കാട്ടി, എസ്റ്റേറ്റ്
സൂപ്പര്‍വൈസറുടെ കൊലപാതക കേസ് അന്വേഷണത്തില്‍ നിന്ന് ലോക്കല്‍ പോലീസ്
തലയൂരിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഈ കേസിണ്റ്റെ അന്വേഷണം ഇപ്പോള്‍
ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.
മംഗളം 19.08.2012
No comments:
Post a Comment