പെരുമ്പാവൂര്‍ : ആലുവ-മൂന്നാര്‍ റോഡില്‍ കാറും മിനിലോറിയും കൂട്ടിമുട്ടി
വെങ്ങോല ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു. മൂന്നുപേര്‍ക്ക് പരുക്ക്.
വെങ്ങോല ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡ് അംഗവും ഡി.സി.സി അംഗവുമായ
പോഞ്ഞാശ്ശരി കെ.എസ് കുഞ്ഞുമുഹമ്മദ് (55) ആണ് മരിച്ചത്. കോതമംഗലം
ഇരമല്ലൂറ് സ്വദേശി ഇബ്രാഹിം (23), അന്യസംസ്ഥാന തൊഴിലാളികളായ പത്മദാക്ഷ
ഫര്‍ദാന്‍ (24), സത്യറാം (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ
ഉച്ചയ്ക്ക് 12.50-ന് തണ്ടേക്കാട് എം.എച്ച് കവലയിലായിരുന്നു അപകടം.
കുഞ്ഞുമുഹമ്മദ് സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിണ്റ്റെ ടയര്‍
പഞ്ചറായതാണ് അപകടകാരണം. നിയന്ത്രണം വിട്ട് വെട്ടിത്തിരിഞ്ഞ കാറില്‍
തൊട്ടുപിന്നില്‍ തുകല്‍ ഉത്പന്നങ്ങളുമായി പോവുകയായിരുന്ന മിനിലോറി
ഇടിയ്ക്കുകയായിരുന്നു. ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം പൂര്‍ണ്ണമായി
തകര്‍ന്നു.
തലയ്ക്ക് മുറിവേല്‍ക്കുകയും കാല്‍മുട്ടിന് ഒടിവ് സംഭവിയ്ക്കുകയും ചെയ്ത
കുഞ്ഞുമുഹമ്മദിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
വൈകിട്ട് ആറുമണിയോടെ മരണം സംഭവിയ്ക്കുകയായിരുന്നു. പെട്ടെന്നുണ്ടായ
ഹൃദായാഘാതമോ, നെഞ്ചിലേറ്റ ക്ഷതമോ ആകാം മരണകാരണമെന്ന് കരുതുന്നു.
മറ്റു മൂന്നുപേരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇതില്‍
മാരകമായി പരുക്കേറ്റ പത്മദാക്ഷ ഫര്‍ദാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി.
കുഞ്ഞുമുഹമ്മദിണ്റ്റെ ഭാര്യ സുബൈദ. മക്കള്‍: ഷാനി, ആരിഫ്, ഷഫീക്ക്.
മരുമക്കള്‍: അന്‍സാര്‍, സുറുമി, ഷെറിന്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് പോഞ്ഞാശ്ശേരി മുസ്ളിം ജുമാ മസ്ജിദില്‍
മംഗളം 19.08.2012
No comments:
Post a Comment