പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, August 11, 2012

പെരുമ്പാവൂര്‍ ടൌണ്‍ ബൈപാസ്‌ റോഡ്‌ : സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുനരാരംഭിയ്ക്കാന്‍ ഉത്തരവ്‌

പെരുമ്പാവൂര്‍ : ടൌണ്‍ ബൈപാസ്‌ റോഡിണ്റ്റെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുനരാരംഭിയ്ക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തവ്‌ പുറപ്പെടുവിച്ചു. റോഡിനു വേണ്ടി 3.5 കിലോ മീറ്റര്‍ നീളത്തില്‍ മുപ്പതു മീറ്റര്‍ വീതിയിലാണ്‌ സ്ഥലം എടുക്കേണ്ടത്‌. ഇതിന്‌ ഇരുപത്തിയഞ്ച്‌ ഏക്കറോളം സ്ഥലം വേണ്ടി വരുമെന്ന്‌ സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
സ്ഥലം ഉടമസ്ഥരില്‍ ചിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ റോഡിന്‌ വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി വച്ചത്‌. പരാതിയുടെ അടിസ്ഥാനത്തില്‍ റോഡിണ്റ്റെ ദിശയില്‍ നേരിയ മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായിട്ടുണ്ട്‌. വീടുകളോ കെട്ടിടങ്ങളോ കാര്യമായി നഷ്ടപ്പെടാത്ത ഇപ്പോഴത്തെ നിര്‍ദ്ദേശത്തില്‍ നിന്നും വലിയ തോതിലുള്ള മാറ്റം പ്രായോഗികമല്ല. സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കുവാന്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. 
എം.എല്‍.എ മാരായ സാജുപോള്‍, വി.പി സജീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഷെയ്ക്‌ പരീത്‌, നഗരസഭ ചെയര്‍മാന്‍ കെ.എം.സലാം, വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.കുഞ്ഞു മുഹമ്മദ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ എം.എം അവറാന്‍, ടി.എച്ച്‌ അബ്ദുള്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗം എം.പി രാജന്‍, കണ്‍ഷ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി കെ.എസ്‌ രാജു, റവന്യു/സര്‍വ്വേ/പൊതുമരാമത്ത്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. 
യോഗത്തില്‍ എത്താതിരുന്ന കെ.പി ധനപാലന്‍ എം.പി, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.എ അബ്ദുള്‍ മുത്തലിബ്‌ , ചിന്നമ്മ വറുഗീസ്‌ തുടങ്ങിയവര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായും സാജുപോള്‍ എം.എല്‍.എ അറിയിച്ചു. 

മംഗളം 11.08.2012

1 comment:

Anonymous said...

nalla karyam SBtyude munnile parking spaceum auto guntakal pidicheduthu. aruchodikkan,