പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ
കോഴിപ്പാടത്ത് അറവുമാലിന്യങ്ങള്‍ നിക്ഷേപിച്ച രണ്ടുപേര്‍ പോലീസ് പിടിയിലായി.
എം.സി. റോഡരികില്‍ മാലിന്യം തള്ളിയത് നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു.
അല്ലപ്ര
ഓര്‍ണ ആത്തേടത്ത് വീട്ടില്‍ ബഷീര്‍ (43), വെങ്ങോല മുള്ളന്‍കുഴി വീട്ടില്‍ ഷാജഹാന്
(45) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയത്. ഇന്നലെ പുലര്‍ച്ചെ
മൂന്നിന് 10,11വാര്‍ഡുകളില്‍പ്പെട്ട കൃഷി ഇടത്തിലാണ് മാലിന്യങ്ങള്‍ തള്ളിയത്.
ആപ്പേ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലുമായിട്ടായിരുന്നു ഇത്. മാലിന്യം
തള്ളുന്നതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് എത്തിയപ്പോഴേയ്ക്കും
ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു.
മാലിന്യം തള്ളിയവരെ നാട്ടുകാര്‍
ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അല്ലപ്ര പെരിയാര്‍ നഗര്‍ മരോട്ടിയ്ക്കല്‍ വീട്ടില്‍
കബീറി (46) ണ്റ്റെ ഉടമസ്ഥതയില്‍ ഓര്‍ണയിലുള്ള അറവുശാലയിലെ ജോലിക്കാരാണ് ഇവരെന്ന്
വ്യക്തമായി. ഇതിനോടകം സ്ഥലത്തെത്തിയ വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡണ്റ്റ് പ്രസന്ന രാധകൃഷ്ണന്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഷാജി, വാര്‍ഡുമെമ്പര്‍ കെ .വി ഗോപാലകൃഷ്ണന്
എന്നിവരുടേയും റസിഡണ്റ്റ്സ് അസോസിയേഷന് ഭാരവാഹികളുടേയും നേതൃത്വത്തില്‍, മാലിന്യം
തള്ളിയവരെ പോലീസിന് കൈമാറി.
മാലിന്യം തള്ളിയവരെ ഒന്നും രണ്ടും പ്രതികളായും
അറവുശാലയുടെ ഉടമസ്ഥനെ മൂന്നാം പ്രതിയായും പോലീസ് കേസെടുത്തിട്ടുണ്ട്.
മൂന്നുപേരേയും ജാമ്യത്തില്‍ വിട്ടയച്ചു.
ഗ്രാമപഞ്ചായത്തിലെ, ഇപ്പോഴും
കൃഷിയിറക്കുന്ന ചുരുക്കം പാടശേഖരങ്ങളിലൊന്നാണ് കോഴിപ്പാടം. ഇതിനരികിലൂടെ ഒഴുകുന്ന
തോട്ടിലെ വെള്ളമാണ് അല്ലപ്ര ഭാഗത്തുള്ള നിരവധി ആളുകള്‍ കുളിയ്ക്കാനും അലക്കാനും
മറ്റും ഉപയോഗിക്കുന്നത്.
പെരുമ്പാവൂര്‍-മൂവാറ്റുപുഴ റൂട്ടില്‍ ബഥേല്‍ സുലോക്കൊ
പള്ളിയ്ക്കു സമീപമാണ് കെ.എസ്.ആര്.ടി.സി സ്റ്റാണ്റ്റിലെ കൂള്‍ ബാറില്‍ നിന്നുള്ള
മാലിന്യം തള്ളിയത്. തമിഴ്നാട്ടുകാരായ ഭാര്യ ഭര്ത്താക്കന്മാര് ചാക്കിലാക്കി
തലയിലേറ്റി വന്ന മാലിന്യം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികില്‍ നിക്ഷേപിച്ചത്. ഇത്
ശ്രദ്ധയില്‍പെട്ട പരിസരത്തുണ്ടായിരുന്നവര്‍ മാലിന്യം ഇവരേക്കൊണ്ട് തന്നെ
തിരിച്ചെടുപ്പിയ്ക്കുകയായിരുന്നു. കെ.എസ്.ആര്.ടിസി സ്റ്റാണ്റ്റിലെ കടയില്‍
നിന്നുള്ള മാലിന്യമാണെന്ന് വ്യക്തമായതോടെ തള്ളിയ മാലിന്യം തിരിച്ച് അവിടേയ്ക്ക്
തന്നെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യ ചാക്കുകള്‍ കൂള്‍ബാറിനു
മുന്നില്‍ എത്തിച്ച ശേഷം നാട്ടുകാര്‍ കടയുടമയ്ക്ക് താക്കീത് നല്കി. നഗരസഭ
കൌണ്‍സിലര്‍ പി.എസ് രഘു ഇടപെട്ടതിനേ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവു വന്നത്.
മാലിന്യം തള്ളാന്‍ തയ്യാറായത് വിശപ്പു
മാറ്റാനെന്ന് തമിഴ്
തൊഴിലാളികള്‍
പെരുമ്പാവൂര്‍: കടയുടമ ഏല്‍പ്പിച്ച മാലിന്യ ചാക്ക് റോഡരികില്‍
നിക്ഷേപിച്ചത് വിശപ്പുമാറ്റാനുള്ള പ്രതിഫലത്തിനു വേണ്ടിയെന്ന് തമിഴ് നാട്ടുകാരായ
തൊഴിലാളികള്‍.
കോയമ്പത്തൂറ് സ്വദേശി സുരേന്ദ്രനും ഭാര്യയ്ക്കുമാണ് മാലിന്യചാക്ക്
വഴിയരികില്‍ തള്ളിയതിണ്റ്റെ പേരില്‍ മര്‍ദ്ദനമേറ്റത്. അഞ്ചുമാസം മാസം ഗര്‍ഭിണിയായ
ഭാര്യയ്ക്ക് ആഹാരം വാങ്ങാന്‍ നിവൃത്തിയില്ലാതിരിക്കെയാണ് അമ്പതു രൂപ
പ്രതിഫലത്തിനായി മാലിന്യചാക്ക് ദൂരേ കളയാനായി ഏറ്റെടുത്തത്. മാലിന്യം
കൂട്ടിയിട്ടിരുന്ന സ്ഥലത്തുതന്നെയാണ് തങ്ങളും നിക്ഷേപിച്ചതെന്ന് സുരേന്ദ്രനും
ഭാര്യയും പറയുന്നു.
സ്ത്രീയെന്നൊ ഗര്‍ഭിണിയെന്നോ ഉള്ള പരിഗണന കൂടാതെ, തന്നെ
നാട്ടുകാരില്‍ ചിലര്‍ ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്ന് സുരേന്ദ്രണ്റ്റെ
ഭാര്യ പറയുന്നു.
No comments:
Post a Comment