Friday, August 3, 2012

ഭര്‍ത്താവു മരിച്ച മനോവിഷമത്തില്‍ ഒരാഴ്ചയ്ക്കകം ഭാര്യയും മരിച്ചു



പെരുമ്പാവൂര്‍: ഹൃദയാഘാതം മൂലം ഭര്‍ത്താവു മരിച്ച മനോവിഷമത്തില്‍ ഒരാഴ്ചയ്ക്കകം ഭാര്യയും മരിച്ചു.
പുല്ലുവഴി തായ്ക്കരച്ചിറയില്‍ പാറേക്കര വീട്ടില്‍ പൌലോസ്‌ (40) ഭാര്യ സിനി (30) എന്നിവരാണ്‌ മരിച്ചത്‌. കഴിഞ്ഞ മാസം 25-നാണ്‌ പൌലോസിണ്റ്റെ മരണം. പിറ്റേന്നു തന്നെ സിനിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും അസ്വസ്ഥതകളും നിയന്ത്രണാധീനമായതിനെ തുടര്‍ന്ന്‌ തൊട്ടടുത്ത ദിവസം കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയിലേയ്ക്ക്‌ മാറ്റി. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിച്ചു.
പീച്ചനാംമുകള്‍ മുണ്ടയ്ക്കല്‍ കുടുംബാംഗമാണ്‌ സിനി. പൌലോസ്‌ ഡ്രൈവറായിരുന്നു. രണ്ടു മക്കള്‍: ബേസില്‍, മരിയ.

മംഗളം 3.08.2012

No comments: