പെരുമ്പാവൂര്‍: നിര്‍ദ്ധന യുവതി ഹൃദയ
ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു.
വളയന്‍ചിറങ്ങര ടാങ്ക് സിറ്റി മലയാംപുറത്തുപടി
വീട്ടില്‍ സുശീല എം.കെ (39) എന്ന യുവതിയാണ് കാരുണ്യം തേടുന്നത്.
മാതാപിതാക്കള്‍
മരിച്ച അവിവാഹിതയായ സുശീല അവിവാഹിതയായ സഹോദരിയ്ക്കൊപ്പം കൂലിപ്പണി ചെയ്താണ്
ജീവിക്കുന്നത്. അസുഖം മൂലം ഇപ്പോള്‍ പണിയ്ക്കു പോകാന്‍ കഴിയുന്നില്ല. നാട്ടുകാരുടെ
സഹായത്താലാണ് ഇത്രയും നാള് ചികിത്സ നടത്തിയത്. അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ
വേണമെന്ന് ഡോക്ടര്‍മാന്‍ നിര്‍ദ്ദേശിച്ചു. ഓപ്പറേഷന് ഒന്നര ലക്ഷത്തോളം രൂപ ചെലവു
വരും.
വെങ്ങോല ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി വാസുദേവന്‍ രക്ഷാധികാരിയും അജിത
ഷാജി കണ്‍വീനറായും സഹായ സമിതി രൂപീകരിച്ച് അറയ്ക്കപ്പടി യൂണിയന് ബാങ്ക് ശാഖയില്‍ 378802010018262 എന്ന നമ്പറില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്.
മംഗളം 13.08.2012
No comments:
Post a Comment