പെരുമ്പാവൂര്‍: :ഇരുപത്തിയേഴാം രാവ് ഉറക്കമിളപ്പിണ്റ്റേതാണ്. .
പുണ്യമാസത്തിണ്റ്റെ ഒടുവിലെ പത്തുരാവുകളില്‍ പ്രധാനപ്പെട്ട ആ രാത്രിയില്‍
ഷാഹിദയും ഉറങ്ങിയില്ല.
പതിനൊന്നരയോടെ ഹൈദര്‍ അലി അവളെ വിളിച്ചു.
തിരിച്ചുപോരികയാണ്. പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിലെത്തും.
നോമ്പുകാലമായതോടെ, രാത്രി എവിടെ ഓട്ടത്തിനു പോയാലും ഹൈദര്‍
നോമ്പുതുറയ്ക്ക് മുമ്പ് വീട്ടിലെത്തുമായിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ്
രണ്ടരയ്ക്ക് അടിമാലിയിലേയ്ക്ക് ഓട്ടം പോവുകയാണെന്നാണ് ഹൈദര്‍ ഭാര്യയെ
വിളിച്ച് പറഞ്ഞത്.
രാത്രി ഒരു മണിയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. പലവട്ടം
വിളിച്ചെങ്കിലും ഹൈദര്‍ ഫോണ്‍ എടുത്തില്ല. എങ്കിലും, ഭര്‍ത്താവ്
ഇനിയൊരിയ്ക്കലും അവളുടെ ഫോണ്‍ എടുക്കില്ലെന്ന് ഷാഹിദ ഒരിയ്ക്കലും
വിചാരിച്ചിരുന്നില്ല.
പതിനഞ്ചു വര്‍ഷം മുമ്പ് ഹൈദര്‍ അലിയും ഷാഹിദയും പ്രണയിച്ചാണ് വിവാഹം
കഴിച്ചത്. ഇരുവരുടേയും വീടുകള്‍ തമ്മിലുള്ള അകലം ഒരു കിലോമീറ്ററില്‍ താഴെ.
ഇടവഴിയിലും സ്കൂള്‍ വളപ്പിലും പരസ്പരം കണ്ട്, വളര്‍ന്ന പ്രണയം
വിവാഹത്തിലെത്തി.
പിന്നീട് നല്ല ജീവിതം കരുപ്പിടിപ്പിയ്ക്കാനാണ് ഹൈദര്‍ പ്രവാസിയായത്.
മണലാരണ്യത്തില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് അയാള്‍ ഒരു
പുത്തന്‍ കാറു വാങ്ങി. ഉപജീവനത്തിനായി.
എന്നാല്‍, ആ കാര്‍ തന്നെ ഹൈദറിണ്റ്റെ ജീവനെടുക്കാനുള്ള നിമിത്തമായത്
ദുര്‍വ്വിധി.
മൂന്നു പെണ്‍കുട്ടികളില്‍ ഇളയ ആളായതിനാല്‍ ഷാഹിദയ്ക്കായിരുന്നു വീടിണ്റ്റെ
അവകാശം. എന്നാല്‍, ആ വീട്ടില്‍ താമസിയ്ക്കാന്‍ ഹൈദറിണ്റ്റെ അഭിമാനം
സമ്മതിച്ചില്ല. വീടും പുരയിടവും വിറ്റ് ഭാര്യാസഹോദരിമാര്‍ക്കുള്ള വീതം
പരാതിയ്ക്കിടയില്ലാതെ നല്കി എഴിപ്രം മുള്ളന്‍ കുന്നിലേയ്ക്ക് താമസം
മാറ്റുകയായിരുന്നു.
ഹൈദറിനെ കുറിച്ച് ആര്‍ക്കും മോശമായി ഒന്നും പറയാനില്ല. നാട്ടുകാര്‍ക്കും
ടാക്സി സ്റ്റാണ്റ്റിലെ മറ്റു ഡ്രൈവര്‍മാര്‍ക്കും.
ആര്‍ക്കും എന്തും സഹായവും ചെയ്യാന്‍ അയാള്‍ എപ്പോഴും തയ്യാറായിരുന്നു. ആ
മനസ്സു തന്നെയാണ് ഹൈദറിന് വിനയായതും. അപരിചിതനായ യുവാവ് ഓട്ടം
വിളിച്ചപ്പോള്‍ മറ്റു ഡ്രൈവര്‍മാരൊന്നും പോകാന്‍ തയ്യാറായില്ല. കുറുപ്പംപടി
സ്റ്റാണ്റ്റില്‍ നിന്നും ഈ യുവാവ് ടാക്സി വിളിയ്ക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, സുഖമില്ലാത്ത ഭാര്യയെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ എന്നയാള്‍
പറഞ്ഞപ്പോള്‍ ഹൈദര്‍ ഓട്ടംപോകാന്‍ തയ്യാറാവുകയായിരുന്നു.
പിറ്റേന്ന്, വഴിയോരത്ത് പാതിക്കത്തി ഹൈദര്‍ കിടന്നപ്പോഴും വീട്ടുകാര്‍
ഒന്നുമറിഞ്ഞില്ല. ഏകമകന് ത്വല്‍ഹത്ത് സ്കൂളില്‍ പരീക്ഷയ്ക്ക് പോയി.
വൈകുന്നതിലുള്ള ആധിയോടെ ഷാഹിദ കാത്തിരുന്നു. ഒടുവില്‍, അവളുടെ
കാതിലുമെത്തി ആ ദുരന്തവാര്‍ത്ത.
ഹൈദര്‍ അലി ഇനിയങ്ങോട്ട് അവള്‍ക്കൊപ്പമില്ല.
മംഗളം 17.08.2012
No comments:
Post a Comment