പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, August 17, 2012

ല്‍ പെരുമ്പാവൂരില്‍ ടാക്സി ഡ്രൈവറെ കൊന്ന്‌ കാര്‍ തട്ടിയെടുത്തു

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 

പെരുമ്പാവൂര്‍: ടാക്സി ഡ്രൈവറെ കൊന്ന്‌ കാര്‍ തട്ടിയെടുത്തു.
 വാഴക്കുളം പള്ളിക്കവല മൌലൂദ്പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (46) യെയാണ്‌ കൊലപ്പെടുത്തിയത്‌. പുല്ലുവഴിയ്ക്കടുത്ത്‌ നെല്ലിമോളത്തുനിന്ന്‌ തായ്ക്കരച്ചിറയിലേയ്ക്കുള്ള പഞ്ചായത്ത്‌ റോഡില്‍ കോട്ടപ്പുറം കോളനിയ്ക്ക്‌ സമീപമാണ്‌ മൃതദേഹം കണ്ടത്‌. മുഖവും നെഞ്ചും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 
ബുധനാഴ്ച ഉച്ച കഴിഞ്ഞ്‌ രണ്ടരയോടെയാണ്‌ ഇരുപത്തിയഞ്ച്‌ വയസ്‌ പ്രായം തോന്നിയ്ക്കുന്ന യുവാവ്‌ പെരുമ്പാവൂറ്‍ സ്റ്റാണ്റ്റില്‍ നിന്ന്‌ ഹൈദര്‍ അലിയെ ഓട്ടം വിളിയ്ക്കുന്നത്‌. അടിമാലി പൂപ്പാറയില്‍ നിന്ന്‌ സുഖമില്ലാത്ത ഭാര്യയെ നാട്ടിലേയ്ക്ക്‌ കൊണ്ടുവരാന്‍ വേണ്ടിയെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്‌. രാത്രി പതിനൊന്നിന്‌ താന്‍ അടിമാലിയില്‍ നിന്ന്‌ മടങ്ങുകയാണെന്നും പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിലെത്തുമെന്നും ഹൈദര്‍ ഭാര്യയെ വിളിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മണിയ്ക്ക്‌ ശേഷം ഹൈദറിണ്റ്റെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായി. പിന്നീട്‌ പാതി കത്തിക്കരിഞ്ഞ നിലയിലുള്ള ശവശരീരമാണ്‌ കാണുന്നത്‌. 
 കഴുത്തില്‍ കയറിട്ടുമുറുക്കി കൊലചെയ്ത ശേഷം ഇവിടെ കൊണ്ടുവന്ന്‌, മുഖത്ത്‌ തുണിയിട്ട ശേഷം പെട്രോള്‍ ഉപയോഗിച്ച്‌ കത്തിയ്ക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. തൊട്ടടുത്ത വൃക്ഷത്തലപ്പുകളും മൃതദേഹം കിടന്ന ഭാഗത്തെ പുല്ലും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഹൈദറിണ്റ്റെ കൈയ്യില്‍ കെട്ടിയിരുന്ന ഗോള്‍ഡന്‍ കളര്‍ ആക്വറേറ്റ്‌ കമ്പനിയുടെ വാച്ച്‌ കണ്ടാണ്‌ സുഹൃത്തുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്‌. കാലിലെ ആണിരോഗവും അടയാളമായി. 
വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന ഹൈദര്‍ രണ്ടു വര്‍ഷം മുമ്പാണ്‌ നാട്ടിലെത്തിയത്‌. പിന്നീട്‌ പുതിയ ഇന്‍ഡിക്ക കാര്‍ വാങ്ങി ടാക്സി ഡ്രൈവറാവുകയായിരുന്നു. മൌലൂദ്പുരയില്‍ നിന്ന്‌ ഭാര്യയ്ക്ക്‌ ലഭിച്ച വീടും സ്ഥലവും വിറ്റ്‌ രണ്ടു വര്‍ഷം മുമ്പാണ്‌ എഴിപ്രം മുള്ളന്‍കുന്നിലേയ്ക്ക്‌ താമസം മാറ്റിയത്‌. 
 കൊലപാതക വിവരമറിഞ്ഞ്‌ ഡിവൈ.എസ്‌.പി എന്‍ ഹരികൃഷ്ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലുള്ള വാന്‍ പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തിയിരുന്നു. ഫോറന്‍സിക്‌ വിദഗ്ധരും നേരിട്ടെത്തി പരിശോധന നടത്തി. 
 എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ ശേഷം സംസ്കാരം മൌലൂദ്പുര മുസ്ളിം ജമാ അത്ത്‌ ഖബര്‍ സ്ഥാനില്‍ നടത്തി. ഭാര്യ: ഷാഹിദ മൌലൂദ്പുര പുത്തന്‍പുരക്കാലി കുടുംബാംഗം. മകന്‍: ത്വല്‍ഹത്ത്‌. തണ്ടേക്കാട്‌ ജമാ അത്ത്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ ഒമ്പതാം ക്ളാസ്‌ വിദ്യാര്‍ത്ഥി. 
മംഗളം 17.08.2012

1 comment:

Cv Thankappan said...

പത്രത്തില്‍ വായിച്ചു!
ഹോ!മനുഷ്യന്‍?!!!........