പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍ നിന്നും 2012 മെയ് മാസം മുതല്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം നല്‍കാന്‍ ധാരണയായി.
2001 ജൂലൈ മാസം അടച്ചുപൂട്ടിയ റയോണ്‍സില്‍ നിന്നും 2012 ഏപ്രില്‍ വരെ പിരിഞ്ഞുപോയവര്‍ക്കാണ് പി.എഫ് ആനുകൂല്യം ലഭിച്ചിരുന്നത്. അത് 75 ശതമാനം മാത്രമായിരുന്നു. 2012 മെയ് മുതല്‍ പിരിഞ്ഞവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റയോണ്‍സിലെ തൊഴിലാളി യൂണിയനുകള്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷര്‍ക്കും കമ്പനി മാനേജര്‍ക്കും കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് പ്രൊഫവിഡന്റ് ഫണ്ട് കമ്മീഷണര്‍ പി ഗോപാലകൃഷ്ണനും റയോണ്‍സ് എം.ഡി ജെ ജയകൃഷ്ണനുമായി തൊഴിലാളി നേതാക്കള്‍ക്ക് ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചത്. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പി.എഫ് ആനുകൂല്യം മുന്‍ഗണനാ ക്രമത്തില്‍ കൊടുക്കുവാന്‍ തീരുമാനമായത്.
ട്രേഡ് യൂണിയന്‍ നേതാക്കളായ എ.പി മത്തായി, ജി സുനില്‍കുമാര്‍, കെ.കെ അഷറഫ്, പി.എസ് വേണുഗോപാല്‍, കമ്പനി പി.ആര്‍.ഒ പി.വി സുകുമാരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി തൊഴിലാളികള്‍ കമ്പനിയില്‍ നിന്ന് ഫോറം 19 പൂരിപ്പിച്ച് നല്‍കണമെന്ന് പി.എഫ് കമ്മീഷണറും റയോണ്‍സ് എം.ഡിയും അറിയിച്ചു.
മംഗളം 14.06.2014
No comments:
Post a Comment