കുമ്മനോട് കുഞ്ഞിട്ടി വീട്ടില്‍ അബ്ദുള്‍ കരിം (55) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഏല്യാസി (45)നെ ഗുരുതരമായ പരുക്കുകളോടെ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് എം.സി റോഡില്‍ ഹോട്ടല്‍ അന്നപൂര്‍ണ്ണയ്ക്ക് മുന്നിലായിരുന്നു അപകടം. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളികളായ അബ്ദുള്‍ കരിമും ഏല്യാസും ഉച്ചഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി പെരുമ്പാവൂര്‍ ഭാഗത്തേക്ക് തിരിയുമ്പോള്‍ എതിരെ വന്ന ഓംനി വാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
1997 ലാണ് സുലേഖ എന്ന വീട്ടമ്മ കൊലചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം അബ്ദുള്‍ കരിം അടക്കമുള്ള പ്രതികളെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധം സുലേഖയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
സംസ്‌കാരം നടത്തി. അബ്ദുള്‍ കരിമിന്റെ ഭാര്യ: സഫിയ. മക്കള്‍: ഷമീര്‍, ഷറീന. മരുമക്കള്‍: ബഷീര്‍, ജസ്‌ന
മംഗളം 26.06.2014
No comments:
Post a Comment