പെരുമ്പാവൂര്‍: കുറുപ്പംപടി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പഞ്ചിങ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ രായമഗലം ഗ്രാമപഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതിയോഗം തീരുമാനിച്ചു.
കെ.എസ്.ആര്‍.ടി.സി ബസുകളും ലോ ഫ്‌ളോര്‍ ബസുകളും സ്റ്റാന്‍ഡില്‍ കയറുന്നുവെന്നും കൃത്യത പാലിക്കുന്നുവെന്നും ഉറപ്പാക്കുന്നതിനാണ് പഞ്ചായത്തിന്റേയും ബസ് ഉടമ അസോസിയേഷന്റേയും നേതൃത്വത്തില്‍ പഞ്ചിങ്ങ് ഏര്‍പ്പെടുത്തുന്നത്. അതിനാവശ്യമായ മുറി പഞ്ചായത്ത് വിട്ടു നല്‍കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കണം. എല്ലാ ബസുകള്‍ക്കും ഡോറുകള്‍ നിര്‍ബന്ധമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളോട് മാന്യമായി പെരുമാറണമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എല്ലാ ബസ് ഉടമകളും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ കയറണമെന്ന ആവശ്യം വിവിധ ഓപ്പറേറ്റിംഗ് ഡിപ്പോകളെ അറയിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിംഗ് ഓഫീസര്‍ അറിയിച്ചു.
കുറുപ്പംപടി ഓ-ഓപ്പറേറ്റീവ് ബാങ്ക് മുതല്‍ കുറുപ്പംപടി ടൗണ്‍ ജംഗ്ഷന്‍ വരെ, കീഴില്ലം കുറിച്ചിലക്കോട് റോഡിന്റെ പടിഞ്ഞാറുഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. റോഡിന് കിഴക്കുവശം ഇരുചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാം.
ആലുവ-മൂന്നാര്‍ റോഡില്‍ തിരക്കേറിയ കൃഷ്ണ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ലൈമണ്‍ ഗ്രാസ് ഓയില്‍ മര്‍ക്കറ്റിംഗ് സൊസൈറ്റി വരെയുള്ള റോഡിന് വടക്ക് ഭാഗം നാലു ചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാം. ഈ റോഡിന്റെ തെക്കുഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാവുന്നതാണ്. ഈ ഭാഗങ്ങളിലെല്ലാം പാര്‍ക്കിംഗ്/നോണ്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. രാത്രി 9 ന് ശേഷം ഓടുന്ന ടാക്‌സി ഓട്ടോറിക്ഷകള്‍കളിലെ ഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്നും തീരുമാനമുണ്ട്.
യോഗത്തില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍, പഞ്ചായത്തംഗങ്ങളായ സജി പടയാട്ടില്‍, ജോയി പൂണേലില്‍, എല്‍ദോസ് അറയ്ക്കല്‍, കെ.കെ ശിവന്‍, കുറുപ്പംപടി എസ്.ഐ ഷൈജു കെ പോള്‍, കെ.എസ്.ആര്‍.ടി.സി പ്രതിനിധി രവി എം.കെ, ബസ് ഉടമ അസോസിയേഷന്‍ പ്രതിനിധി രാമചന്ദ്രന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ബേബി കിളിയായത്ത്, കെ.കെ രാജു, പൗരസമിതി കണ്‍വീനര്‍ രാജീവ് ബി നായര്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധി എം.കെ അംബേദ്കര്‍ എന്നിവര്‍ പങ്കെടുത്തു.
മംഗളം 29.06.2014
No comments:
Post a Comment