പെരുമ്പാവൂര്‍: സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിസപ്ഷനിസ്റ്റ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലിയില്‍.
രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിനുസമീപം വെട്ടിയ്ക്കാലില് നാരായണന് നായരുടെ മകള്‍ അശ്വതി (അമ്മു-22) ആണ് മരിച്ചത്. ഇന്നലെ രാവിലെ അശ്വതി ഫോണില്‍ ആരോടൊ ഉറക്കെ സംസാരിക്കുന്നത് അയല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മുറിയ്ക്കകത്തു കയറി വാതിലടച്ച പെണ്‍കുട്ടി സാരി ഉപയോഗിച്ച് കെട്ടി തൂങ്ങുകയായിരുന്നു.
ആത്മഹത്യക്കു മുമ്പ് പെണ്‍കുട്ടി എഴുതിയ കത്തില്‍ തന്റെ മരണത്തിന് വെങ്ങോല സ്വദേശിയായ യുവാവാണ് ഉത്തരവാദിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവ് തന്നെ നാളുകളായി ബ്ലാക്മെയില്‍ ചെയ്യാറുണ്ടെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
മൃതദ്ദേഹം ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. അമ്മ സരോജം. സഹോദരി രേവതി.
മംഗളം 11.06.2014
No comments:
Post a Comment