രണ്ടു സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദ്ദേശം
പെരുമ്പാവൂര്‍: ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി കാന്റീനില്‍ നിന്നും ഗവ. ആശുപത്രിയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന മാതാ ടീ സ്റ്റാളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചു. ഇരു സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.
മഴക്കാല പൂര്‍വ്വ ശുചീകരണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധ ഹോട്ടലുകളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി കാന്റീനും മാതാ ടീ സ്റ്റാളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. ഇരു സ്ഥാപനങ്ങള്‍ക്കെതിരെയും പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളും സ്വീകരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ ഇനിയും തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
മംഗളം 17.06.2014
No comments:
Post a Comment