Monday, December 29, 2008

അജ്ഞാത വാഹനം ഇടിച്ച്‌ വൃദ്ധന്‍ മരിച്ചു



22.12.2008
പെരുമ്പാവൂറ്‍: മകളുടെ വീട്ടില്‍ കെട്ടുനിറയ്ക്ക്‌ പോയ വൃദ്ധന്‍ അജ്ഞാതവാഹനം ഇടിച്ച്‌ മരിച്ചു. ചെറുകുന്നം പൂമല (പൂക്കോട്ടില്‍) വീട്ടില്‍ വള്ളോന്‍ (80) ആണ്‌ മരിച്ചത്‌.

പുന്നയത്തുള്ള മകളുടെ വീട്ടിലെ കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനാണ്‌ വള്ളോന്‍ ഞായറാഴ്ച രാത്രി പുറപ്പെട്ടത്‌. ചടങ്ങില്‍ കാണാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നു വന്നില്ലെന്നാണ്‌ എല്ലാവരും കരുതിയത്‌. പിറ്റേന്ന്‌ എ.എം റോഡിനരികില്‍ വാഹനം മുട്ടി മരിച്ചനിലയില്‍ കാണുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: കാമ്പ. മക്കള്‍: അയ്യപ്പന്‍കുട്ടി (തമ്പി), സുരു,കുട്ടി,പരേതയായ ഓമന. മരുമക്കള്‍: കുമാരി, ശ്രീജ, അയ്യപ്പന്‍, സുകുമാരന്‍.

3 comments:

ഒരു “ദേശാഭിമാനി” said...

കഷ്ടം! രാത്രിയിലെന്നല്ല ചില സ്ഥലങ്ങളിൽ പകൽ പോലും ഇതുപോലുള്ള അപകടങ്ങൾ നടന്നാൽ അപകടം നടത്തിയ വാഹനത്തെ തിരിച്ചറിയുന്നതിനോ, ഹതഭാഗ്യരായ അപകടത്തിൽ പെട്ടവർക്കു വേണ്ട സാഹായാങ്ങളോ, മരണപ്പെട്ടാൽ കുടുമ്പത്തിനു സഹായമോ മറ്റേതെങ്കിലും ഇൻഷുറൻസു ലഭിക്കാനോ സാധിക്കാതെ വരുന്നു. നിനച്ചിരിക്കാത്ത ക്രൂരകോമാളിയുടെ ഈ ക്രൂരവിനോദം പലപ്പോഴും ഡ്രൈവർമാരുടെ പാകപ്പിഴകൊണ്ടും ചുരുക്കം ചില അവസരങ്ങളി യാത്രക്കാരന്റെ സൂ‍ക്ഷമത കുറവുകൊണ്ടുമാകാം.

പരേതന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു!

സുരേഷ്‌ കീഴില്ലം said...

പെരുമ്പാവൂരിലെ വാര്‍ത്തകള്‍ ശ്രദ്ധിയ്ക്കുന്നതില്‍ നന്ദി

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട സുരേഷ,
പെരുംമ്പവൂരിനെ എങ്ങനെ ശ്രദ്ധിക്കാതിരിക്കും? സ്വന്തം തറവാട്ടിലെ കാര്യം ആരെങ്കിലും പറയുന്നതു കേട്ടാല്‍ നമുക്കു ശ്രദ്ധിക്കാതിരിക്കാന്‍ പറ്റുമോ? എന്ന പോലെ ആണു എനിക്കു പെരുമ്പാവൂര്‍.

സ്നേഹത്തോടെ,